09:09pm 16 August 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 ഓ​ഗസ്റ്റ് 16 ഞായർ മുതൽ 22 ശനി വരെ
15/08/2026  12:08 PM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 ഓ​ഗസ്റ്റ് 16 ഞായർ മുതൽ 22 ശനി വരെ

ഈ ആഴ്ച 27 നക്ഷത്രക്കാർക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് കാത്തിരിക്കുന്നത്. ചില നക്ഷത്രക്കാർക്ക് തൊഴിൽ, സാമ്പത്തികം, കുടുംബം തുടങ്ങിയ മേഖലകളിൽ നേട്ടങ്ങൾ പ്രതീക്ഷിക്കുമ്പോൾ മറ്റുചിലർക്ക് പണമിടപാടുകളിലും ആരോഗ്യകാര്യങ്ങളിലും കൂടുതൽ ജാഗ്രത ആവശ്യമാണ്.

അശ്വതി: ആഴ്ചയിൽ പലതരത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടിവന്നേക്കാം. സാഹചര്യത്തിനനുസരിച്ച് പ്രവർത്തിച്ചാൽ പ്രതിസന്ധികളെ മറികടക്കാം. ബന്ധുക്കളുടെ സഹായവും സർക്കാർ ആനുകൂല്യങ്ങളും ലഭിക്കും. വാഹനം മാറ്റിവാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിനും സാധ്യത.

ഭരണി: തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും. പുണ്യസ്ഥല സന്ദർശനത്തിന് അവസരമുണ്ടാകും. സഹോദരസ്ഥാനീയരിൽനിന്ന് ഗുണാനുഭവങ്ങൾ ലഭിക്കാം. ദാമ്പത്യജീവിതത്തിലും പൊതുപ്രവർത്തന രംഗത്തും അനുകൂല സാഹചര്യങ്ങൾ.

കാർത്തിക: ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ സഫലമാകും. പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. ഔദ്യോഗിക രംഗത്ത് അംഗീകാരം ലഭിക്കും. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകും. മംഗളകർമങ്ങളിൽ പങ്കെടുക്കാനും ഇരുചക്രവാഹനം വാങ്ങാനും സാധ്യത.

രോഹിണി: ബന്ധുക്കളുടെ സഹായത്തോടെ പല കാര്യങ്ങളും സാധിച്ചെടുക്കാം. തൊഴിൽരംഗത്ത് നേട്ടമുണ്ടാകും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെത്താൻ സാധ്യത. യാത്രകളിൽനിന്ന് ഗുണഫലം ലഭിക്കും. കടബാധ്യതകൾ കുറയ്ക്കാനും ബിസിനസിലൂടെ സാമ്പത്തിക നേട്ടം നേടാനും സാധിക്കും.

മകയിരം: അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ വീണ്ടും ഒന്നിച്ചേക്കാം. മുടങ്ങിയ ഗൃഹനിർമാണം പുനരാരംഭിക്കും. കുടുംബത്തോടൊപ്പം യാത്ര ചെയ്യാൻ അവസരമുണ്ടാകും. ഭൂമി വിൽപ്പനയിൽ തീരുമാനമുണ്ടാകും. തൊഴിൽരംഗത്തും ഉയർച്ച പ്രതീക്ഷിക്കാം.

തിരുവാതിര: സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകും. ബന്ധുക്കളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. ആരോഗ്യപ്രശ്നങ്ങൾക്ക് ശമനമുണ്ടാകും. സന്താനങ്ങളുമായി ബന്ധപ്പെട്ട് സന്തോഷകരമായ അനുഭവങ്ങൾ ലഭിക്കും.

പുണർതം: ദാമ്പത്യജീവിതത്തിലെ പ്രശ്നങ്ങൾ കുറയും. തൊഴിൽരംഗത്ത് നേട്ടങ്ങൾ കൈവരിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അവസരമുണ്ടാകും. അപ്രതീക്ഷിത പ്രതിസന്ധികൾ ഉണ്ടായേക്കാമെങ്കിലും ആരോഗ്യകാര്യങ്ങളിൽ ആശ്വാസം ലഭിക്കും.

പൂയം: യാത്രകൾ വേണ്ടിവരും. പ്രവർത്തനങ്ങളിൽ ചെറിയ മന്ദത അനുഭവപ്പെടാം. പൈതൃക സ്വത്ത് ലഭിക്കാൻ സാധ്യത. ഭൂമി വാങ്ങി വീട് നിർമിക്കാനുള്ള സാഹചര്യങ്ങൾ ഒരുങ്ങും. സർക്കാർ ജീവനക്കാർക്ക് ഇഷ്ടസ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കാം. വിദ്യാഭ്യാസരംഗത്തും മികച്ച നേട്ടം.

ആയില്യം: തൊഴിൽ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം ലഭിക്കും. ബന്ധുക്കളുമായുള്ള പഴയ തർക്കങ്ങൾ അവസാനിക്കും. കുടുംബയാത്രകൾക്ക് ചെലവേറും. രോഗദുരിതങ്ങൾക്ക് ശമനമുണ്ടാകുകയും ബന്ധുക്കളുടെ സഹായം ലഭിക്കുകയും ചെയ്യും.

മകം: ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിവാഹാലോചനകൾ ലക്ഷ്യത്തിലെത്തും. തൊഴിൽപരമായ ഉയർച്ചയുണ്ടാകും. അനിവാര്യ യാത്രകൾ വേണ്ടിവരും. ദാമ്പത്യബന്ധത്തിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽരംഗത്ത് മാറ്റങ്ങൾ ഉണ്ടാകാം.

പൂരം: വീടിന്റെ അറ്റകുറ്റപ്പണികൾക്കായി ചെലവുണ്ടാകും. തൊഴിൽരംഗത്ത് അനുകൂല സാഹചര്യം. പ്രവർത്തനങ്ങളിൽ വിജയിക്കാം. യാത്രകൾ വേണ്ടിവരും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. മാനസിക സമ്മർദം വർധിക്കാം. വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കുക.

ഉത്രം: ഉന്മേഷക്കുറവും ശാരീരിക-മാനസിക ക്ഷീണവും അനുഭവപ്പെടാം. പ്രധാന ജോലിയിൽനിന്ന് താൽക്കാലികമായി വിട്ടുനിൽക്കേണ്ടിവരും. ഗൃഹസുഖം കുറയാം. അനാവശ്യ ചെലവുകൾ സാമ്പത്തിക സമ്മർദമുണ്ടാക്കും. ദാമ്പത്യകാര്യങ്ങളിലും ജാഗ്രത വേണം.

അത്തം: വിദേശ ജോലിക്കായുള്ള ശ്രമങ്ങൾക്ക് ഫലമുണ്ടാകും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. ഗൃഹനിർമാണത്തിൽ പുരോഗതിയുണ്ടാകും. അധികച്ചെലവുകൾ ഉണ്ടാകാം. ലഹരി വസ്തുക്കളിൽനിന്ന് മോചനം നേടാൻ സാധിക്കും. സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാം. അനാവശ്യ ചിന്തകൾ മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകാം.

ചിത്തിര: പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാൻ സാധ്യത. മനസ്സിന് സന്തോഷം വർധിക്കും. അലങ്കാര വസ്തുക്കൾക്കായി ചെലവുണ്ടാകും. സാമ്പത്തിക ബാധ്യതകൾ കുറയ്ക്കാൻ കഴിയും. ബന്ധുക്കളുടെ സഹായം ലഭിക്കും. പുതിയ തൊഴിൽ അവസരങ്ങളും പ്രതീക്ഷിക്കാം.

ചോതി: അപകടമോ രോഗമോ കാരണം ജോലിയിൽനിന്ന് വിട്ടുനിന്നവർക്ക് തിരിച്ചെത്താൻ കഴിയും. ഔഷധങ്ങളോട് അലർജി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം. വിശ്രമത്തിന് സമയം കുറയും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വന്നേക്കാം.

വിശാഖം: സുഹൃത്തുക്കളുടെ സഹായത്തോടെ തടസ്സങ്ങൾ മറികടക്കും. എന്നാൽ മറ്റുള്ളവരെ അന്ധമായി വിശ്വസിക്കുന്നത് പ്രശ്നങ്ങൾക്ക് കാരണമാകാം. കണ്ണ്, ചെവി എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത. വിദ്യാഭ്യാസത്തിലും മത്സരപ്പരീക്ഷകളിലും വിജയം നേടാം. തൊഴിൽ ലഭിക്കാനും സാധ്യതയുണ്ട്.

അനിഴം: ആരോഗ്യപ്രശ്നങ്ങൾക്ക് ശമനമുണ്ടാകും. പൊതുപ്രവർത്തനങ്ങളിൽ മികവ് തെളിയിക്കും. മറ്റുള്ളവരെ അമിതമായി ആശ്രയിക്കുന്നത് മാനസിക വിഷമത്തിന് കാരണമാകാം. ഗൃഹാന്തരീക്ഷം ശാന്തമായിരിക്കും. പുതിയ സൗഹൃദബന്ധങ്ങൾ രൂപപ്പെടും.

തൃക്കേട്ട: പണമിടപാടുകളിൽ ചതിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. അനുകൂലമായി നിന്നിരുന്നവരുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ആരോഗ്യകാരണങ്ങളാൽ യാത്രകൾ ഒഴിവാക്കേണ്ടിവരും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പ്രധാന തൊഴിൽമേഖലയ്ക്ക് പുറമെ മറ്റ് വഴികളിലൂടെയും വരുമാനം പ്രതീക്ഷിക്കാം.

മൂലം: അപ്രതീക്ഷിത സാമ്പത്തിക നഷ്ടത്തിന് സാധ്യത. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനങ്ങൾ കുറച്ചുകാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതം. സർക്കാർ ജീവനക്കാർക്ക് ആഴ്ച അത്ര അനുകൂലമാകില്ല. എന്നാൽ തൊഴിൽ അന്വേഷണത്തിൽ നേട്ടമുണ്ടാകും. വിവാഹാലോചനകളിലും തീരുമാനമുണ്ടാകും.

പൂരാടം: ഉറ്റസുഹൃത്തുക്കളുടെ സഹായത്തോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാം. നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന വസ്തുക്കൾ തിരിച്ചുകിട്ടും. താമസസ്ഥലത്ത് മാറ്റം സംഭവിക്കാൻ സാധ്യത.

ഉത്രാടം: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റത്തിന് സാധ്യത. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും. പൊതുപ്രവർത്തനരംഗത്തുള്ളവർക്ക് ജനപിന്തുണ വർധിപ്പിക്കാനാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം ചെലവഴിക്കേണ്ടിവരും.

തിരുവോണം: ബന്ധുക്കൾ വഴി വരുന്ന വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. പുതിയ ആഭരണങ്ങൾ വാങ്ങും. ഏറ്റെടുത്ത കാര്യങ്ങളിൽ വിജയിക്കാൻ കഠിനാധ്വാനം ആവശ്യമാണ്. ജീവിതപങ്കാളിക്ക് ഉയർച്ച ലഭിക്കാം. മാതാവിന്റെയോ സമാന സ്ഥാനത്തുള്ളവരുടെയോ ആരോഗ്യത്തിൽ ശ്രദ്ധ വേണം.

അവിട്ടം: അപ്രതീക്ഷിത ചെലവുകൾ വർധിക്കാം. നിലവിലുള്ള രോഗദുരിതങ്ങളിൽനിന്ന് ആശ്വാസം ലഭിക്കും. ഔദ്യോഗിക രംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. തൊഴിൽരംഗത്ത് ഉത്തരവാദിത്വം വർധിക്കും.

ചതയം: ഏറെനാളായി മനസ്സിലുള്ള ആഗ്രഹങ്ങൾ സഫലമാകും. പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി നേടും. കുടുംബജീവിതത്തിൽ സന്തോഷം വർധിക്കും. വിവാദപരമായ വിഷയങ്ങളിൽനിന്ന് ആശ്വാസം ലഭിക്കും.

പൂരുരുട്ടാതി: പൊതുപ്രവർത്തനരംഗത്ത് മികച്ച വിജയം നേടാം. വാഹനം വാങ്ങാൻ തീരുമാനമെടുക്കും. ദീർഘയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത വേണം. പൈതൃക സ്വത്ത് ലഭിക്കാനും സാധ്യത.

ഉത്തൃട്ടാതി: ദാമ്പത്യജീവിതത്തിൽ ചെറിയ പിണക്കങ്ങൾക്ക് സാധ്യത. മുതിർന്ന ബന്ധുക്കളുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. ചെയ്യുന്ന കാര്യങ്ങളിൽ പ്രതീക്ഷിച്ച ഫലം ലഭിക്കണമെന്നില്ല. ഊഹക്കച്ചവടത്തിൽ നഷ്ടസാധ്യതയുണ്ട്. ബന്ധുക്കളിൽനിന്ന് താൽക്കാലികമായി അകന്നുനിൽക്കേണ്ടിവരും.

രേവതി: ബന്ധുക്കളുമായി കൂടുതൽ അടുപ്പം ഉണ്ടാകും. പൂർവിക സ്വത്ത് ലഭിക്കാൻ സാധ്യത. യാത്രകളിൽ ജാഗ്രത പാലിക്കുക. സംസാരത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാം. അനാവശ്യ ചിന്തകൾ മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img