08:24pm 19 September 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം; 2026 സെപ്റ്റംബർ 20 മുതൽ 26 വരെ
18/09/2026  04:34 PM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം; 2026 സെപ്റ്റംബർ 20 മുതൽ 26 വരെ

അശ്വതി: സാമ്പത്തികമായി നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും. ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. ജോലിയിൽ മികവ് തെളിയിക്കാനാകും. ആത്മവിശ്വാസത്തിനൊപ്പം മനശ്ശക്തിയും വർധിക്കും. ശുഭദിനം: തിങ്കൾ.

ഭരണി: പുതിയ അറിവുകൾ സ്വന്തമാക്കും. ആഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ കഠിനാധ്വാനം നടത്തും. പുതിയ ബന്ധങ്ങളിലൂടെ നേട്ടമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത പാലിക്കുകയും ആവശ്യത്തിന് മാത്രം പണം ചെലവഴിക്കുകയും ചെയ്യും. ശുഭദിനം: ഞായർ.

കാർത്തിക: വാഹനവുമായി ബന്ധപ്പെട്ട ആഗ്രഹം സഫലമാകാം. പുതിയ വാഹനം സ്വന്തമാക്കാനുള്ള സാഹചര്യമുണ്ടാകും. തൊഴിൽ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ആത്മവിശ്വാസം വർധിപ്പിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും. ശുഭദിനം: ബുധൻ.

രോഹിണി: മക്കളുടെ കാര്യത്തിൽ സന്തോഷം നൽകുന്ന പ്രവർത്തനങ്ങൾ നടത്താനാകും. സാമ്പത്തിക പ്രതിസന്ധികൾക്ക് ആശ്വാസം ലഭിക്കും. പ്രിയപ്പെട്ടവരുമായുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. ശുഭദിനം: വെള്ളി.

മകയിരം: സന്തോഷവും പ്രതീക്ഷയും നിറഞ്ഞ സമയമാണ്. ബിസിനസിൽ ക്ഷമയോടെ മുന്നേറിയാൽ നേട്ടം കൈവരിക്കാം. ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ശുഭദിനം: വെള്ളി.

തിരുവാതിര: പുതിയ സൗഹൃദങ്ങൾ രൂപപ്പെടും. പ്രതീക്ഷയോടെ കാത്തിരുന്ന പല കാര്യങ്ങളും സഫലമാകാനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകും. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ കൃത്യമായി പൂർത്തിയാക്കാനാകും. ശുഭദിനം: ബുധൻ.

പുണർതം: പ്രശംസയും അംഗീകാരവും ലഭിക്കും. പ്രധാനപ്പെട്ട ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. എടുത്തുചാട്ടവും മുൻകോപവും നിയന്ത്രിച്ച് മുന്നേറുന്നത് ഗുണം ചെയ്യും. ഇഷ്ടപ്പെട്ട വസ്തുക്കൾ സ്വന്തമാക്കാനും അവസരമുണ്ടാകും. ശുഭദിനം: ഞായർ.

പൂയം: പഠനരംഗത്ത് മികച്ച പുരോഗതി നേടും. ഭാഗ്യപരീക്ഷണങ്ങളിൽ അനുകൂല ഫലം ലഭിക്കാം. ഐടി മേഖലയിലും നേട്ടങ്ങൾ കൈവരിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ മാറും. ശുഭദിനം: വെള്ളി.

ആയില്യം: ആത്മീയ ചിന്തകൾ വർധിക്കും. നിലവിലുള്ള ക്ഷീണവും ബുദ്ധിമുട്ടുകളും മറികടക്കാനാകും. സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. വിദേശത്തുനിന്ന് മികച്ച തൊഴിൽ അവസരങ്ങൾ തേടിയെത്താം. ശുഭദിനം: ബുധൻ.

മകം: കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സമയമാണ്. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം നേടാൻ സാധ്യതയുണ്ട്. ജോലിക്കൊപ്പം ഉപരിപഠനത്തിനുള്ള ശ്രമങ്ങളും വിജയകരമാകും. ശുഭദിനം: വെള്ളി.

പൂരം: ഒന്നിലധികം വരുമാന മാർഗങ്ങൾ കണ്ടെത്താൻ കഴിയും. അടുത്തവരുമായുണ്ടായിരുന്ന തർക്കങ്ങൾ അവസാനിക്കും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് അംഗീകാരം ലഭിക്കും. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും. ശുഭദിനം: തിങ്കൾ.

ഉത്രം: ആഗ്രഹിച്ച രീതിയിലുള്ള ജോലി ലഭിക്കാൻ സാധ്യതയുണ്ട്. വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കാം. സുഹൃത്തുക്കളുമായി ചേർന്ന് പുതിയ സംരംഭത്തിന് തുടക്കമിടാനും കഴിയും. ശുഭദിനം: വ്യാഴം.

അത്തം: ആത്മവിശ്വാസം ശക്തമാകും. നേരിടുന്ന പല ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താനാകും. കുടുംബാംഗങ്ങളെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള സാഹചര്യമുണ്ടാകും. പഴയ സുഹൃത്തുക്കളുമായി വീണ്ടും ഒത്തുചേരും. ശുഭദിനം: വെള്ളി.

ചിത്തിര: വ്യാപാര മേഖല കൂടുതൽ വിപുലീകരിക്കാൻ കഴിയും. മാനസിക അസ്വസ്ഥതകൾക്ക് ആശ്വാസം ലഭിക്കും. സാമ്പത്തിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഉത്തരവാദിത്തങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തി മുന്നേറണം. ശുഭദിനം: ബുധൻ.

ചോതി: വിദേശത്ത് ഉപരിപഠനത്തിനുള്ള ശ്രമങ്ങൾ വിജയിക്കാം. സർക്കാർ കാര്യങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ മാറും. കൂട്ടുകെട്ടുകളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും നേട്ടമുണ്ടാകും. ശുഭദിനം: തിങ്കൾ.

വിശാഖം: വീട്ടിലേക്ക് ആവശ്യമായ പുതിയ ഉപകരണങ്ങൾ വാങ്ങും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാൻ സാധിക്കും. ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ആരോപണങ്ങളും തെറ്റിദ്ധാരണകളും പരിഹരിക്കപ്പെടും. ശുഭദിനം: ബുധൻ.

അനിഴം: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാകും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട നേട്ടങ്ങൾ ലഭിക്കാം. വീട് നവീകരിക്കാൻ സാധിക്കും. വ്യാപാരരംഗത്തെ തടസ്സങ്ങൾ മാറും. ശുഭദിനം: ഞായർ.

തൃക്കേട്ട: കുടുംബജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ വർധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾ മാറും. ശുഭദിനം: ബുധൻ.

മൂലം: വിവിധ മേഖലകളിൽ അനുകൂലമായ നീക്കങ്ങൾ നടത്താനാകും. തൊഴിൽരംഗത്തെ തടസ്സങ്ങളും ഇഴച്ചിലുകളും മാറും. സർക്കാർ സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ശുഭദിനം: തിങ്കൾ.

പൂരാടം: വായ്പ ലഭിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും. തെറ്റിദ്ധാരണകളും ആരോപണങ്ങളും തിരുത്തപ്പെടും. ഭൂമി ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടമുണ്ടാകാം. ശുഭദിനം: വെള്ളി.

ഉത്രാടം: രാഷ്ട്രീയ രംഗത്തുള്ളവർക്ക് ശോഭിക്കാനുള്ള അവസരങ്ങൾ ലഭിക്കും. അലസത മാറി കൂടുതൽ ഉത്സാഹത്തോടെ പ്രവർത്തിക്കും. ആഗ്രഹിച്ച വസ്തുക്കൾ സ്വന്തമാക്കാനാകും. ഉയർന്ന ചിന്താഗതിയോടെ മുന്നേറും. ശുഭദിനം: ഞായർ.

തിരുവോണം: തീരുമാനങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിക്കും. വേണ്ടപ്പെട്ടവർക്കായി പല നല്ല കാര്യങ്ങളും ചെയ്യാനാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും വർധിക്കും. ശുഭദിനം: ബുധൻ.

അവിട്ടം: പ്രശസ്തി വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിനോദയാത്രകൾക്ക് അവസരമുണ്ടാകും. മനസ്സിന് കൂടുതൽ കരുത്ത് ലഭിക്കും. പ്രിയപ്പെട്ടവരെ സഹായിക്കാൻ സാധിക്കും. വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ മുന്നിലെത്തും. ശുഭദിനം: വ്യാഴം.

ചതയം: വിശിഷ്ടമായ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും. ആരോഗ്യത്തെക്കുറിച്ചുള്ള ഭയവും ആശങ്കയും കുറയും. വേണ്ടപ്പെട്ടവരിൽ നിന്ന് പ്രതീക്ഷിച്ച സാമ്പത്തിക സഹായം ലഭിക്കും. ശുഭദിനം: ബുധൻ.

പൂരുരുട്ടാതി: തൊഴിൽ അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കാം. പൊതുപ്രവർത്തനങ്ങളിൽ സജീവമാകും. കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. കൃഷിയും വ്യാപാരവും കൂടുതൽ വിപുലീകരിക്കാൻ സാധിക്കും. ശുഭദിനം: വെള്ളി.

ഉത്രട്ടാതി: കാത്തിരുന്ന അംഗീകാരങ്ങൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂലമായ വഴിത്തിരിവുകൾ ഉണ്ടാകും. വീടുപണി ആരംഭിക്കാനാകും. എല്ലാ കാര്യങ്ങളിലും ഉത്സാഹത്തോടെ ഇടപെടും. ശുഭദിനം: തിങ്കൾ.

രേവതി: ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ പുരോഗതി കൈവരിക്കും. സംയുക്ത സംരംഭങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പുതിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുങ്ങും. ശുഭദിനം: തിങ്കൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img