05:56pm 10 May 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മേയ് 10 മുതൽ 16 വരെ
10/05/2026  03:05 PM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മേയ് 10 മുതൽ 16 വരെ

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ആഴ്ചയുടെ തുടക്കം അനുകൂലമാണ്. ചൊവ്വാഴ്ച രാത്രി ഏഴു മണിവരെ കാര്യവിജയം, അംഗീകാരം, ആഗ്രഹസാഫല്യം എന്നിവ പ്രതീക്ഷിക്കാം. തൊഴിൽ, യാത്ര, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ നേട്ടമുണ്ടാകാം. ബന്ധുക്കളുമായി സന്തോഷനിമിഷങ്ങൾ പങ്കിടാനും അവസരമുണ്ടാകും.
എന്നാൽ ചൊവ്വാഴ്ചയ്ക്ക് ശേഷം ചില പ്രതികൂല സാഹചര്യങ്ങൾ നേരിടേണ്ടിവരും. ആരോഗ്യപ്രശ്നങ്ങൾ, ധനതടസ്സം, മാനസിക അസ്വസ്ഥത എന്നിവ ശ്രദ്ധിക്കണം. വ്യാഴാഴ്ച രാത്രി പത്തു മണിക്ക് ശേഷം വീണ്ടും അനുകൂല മാറ്റങ്ങൾ വരും. കുടുങ്ങിക്കിടന്ന കാര്യങ്ങൾ പുരോഗമിക്കുകയും ലഭിക്കാനുള്ള പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ഞായറാഴ്ച ഉച്ചവരെ കാര്യങ്ങളിൽ തടസ്സങ്ങളും ആരോഗ്യ അസ്വസ്ഥതകളും ഉണ്ടാകാം. എന്നാൽ ഉച്ചയ്ക്ക് ശേഷം ഭാഗ്യം തിരിയും. തൊഴിൽ, മത്സരങ്ങൾ, യാത്രകൾ എന്നിവയിൽ നേട്ടം ലഭിക്കും. വായ്പാ ശ്രമങ്ങളും വിജയകരമാകാൻ സാധ്യതയുണ്ട്.
വ്യാഴാഴ്ച രാത്രി മുതൽ ചെലവുകൾ കൂടാനും യാത്രാ തടസ്സങ്ങൾ നേരിടാനും സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ആഴ്ചയുടെ തുടക്കത്തിൽ കലഹസാധ്യതയും അപകടഭീതിയും കാണുന്നു. വാഹനയാത്രകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ചില കാര്യങ്ങൾ അനുകൂലമായേക്കുമെങ്കിലും ആരോഗ്യപരമായ അസ്വസ്ഥതകൾ തുടരും.
ചൊവ്വാഴ്ച രാത്രി കഴിഞ്ഞാൽ മികച്ച സമയമാണ്. പരീക്ഷ, ജോലി, പഠനം, പുതിയ അവസരങ്ങൾ എന്നിവയിൽ വിജയം പ്രതീക്ഷിക്കാം. കൂടിക്കാഴ്ചകളും അപേക്ഷകളും അനുകൂല ഫലമേകും.

കർക്കടകം (പുണർതം അവസാന ഭാഗം, പൂയം, ആയില്യം): ഞായറാഴ്ച ഉച്ചവരെ കാര്യങ്ങളിൽ അനുകൂലതയും സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാനും സാധ്യതയുണ്ട്. പിന്നീട് അപകടഭീതി, നഷ്ടം, മാനസിക അസ്വസ്ഥത എന്നിവ വർധിക്കാം.
ചൊവ്വാഴ്ചയ്ക്ക് ശേഷം ഗുണദോഷമിശ്രിതമായ സാഹചര്യങ്ങളായിരിക്കും. വ്യാഴാഴ്ച രാത്രി മുതൽ വീണ്ടും അനുകൂലത വീണ്ടെടുക്കും. തൊഴിൽ, യാത്ര, ചർച്ചകൾ എന്നിവയിൽ നേട്ടം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യഭാഗം): ചൊവ്വാഴ്ച രാത്രി വരെ നേട്ടങ്ങൾ നിറഞ്ഞ ദിവസങ്ങളായിരിക്കും. അംഗീകാരം, യാത്രാവിജയം, സന്തോഷകരമായ അനുഭവങ്ങൾ എന്നിവ ലഭിക്കും.
അതിന് ശേഷം ദ്രവ്യനാശം, ശത്രുശല്യം, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. ഇരുചക്രവാഹന യാത്രകൾ സൂക്ഷ്മതയോടെ നടത്തുക. വ്യാഴാഴ്ചയ്ക്ക് ശേഷം കാര്യങ്ങൾ ഭാഗികമായി മെച്ചപ്പെടും.

കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ഞായറാഴ്ച ഉച്ചവരെ ആരോഗ്യപ്രശ്നങ്ങളും യാത്രാ തടസ്സങ്ങളും അനുഭവപ്പെടാം. പിന്നീട് അനുകൂല സമയമാണ്. അംഗീകാരം, യാത്രാവിജയം, സന്തോഷകരമായ കൂടിക്കാഴ്ചകൾ എന്നിവ ലഭിക്കും.
എന്നാൽ വ്യാഴാഴ്ച രാത്രി മുതൽ മാനസിക സമ്മർദ്ദം, അപകടഭീതി, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ചൊവ്വാഴ്ച രാത്രി വരെ കാര്യതടസ്സങ്ങളും മാനസിക അസ്വസ്ഥതകളും ഉണ്ടാകാം. ബിസിനസിൽ വരുമാനം കുറയാനും സാധ്യതയുണ്ട്. വാക്കുകളിൽ നിയന്ത്രണം വേണം.
അതിന് ശേഷം മികച്ച മാറ്റങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും യാത്രകളും വിജയകരമാകും.

വൃശ്ചികം (വിശാഖം അവസാന ഭാഗം, അനിഴം, തൃക്കേട്ട): ഞായറാഴ്ച ഉച്ചവരെ അംഗീകാരവും സ്ഥാനലാഭവും പ്രതീക്ഷിക്കാം. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
ശേഷം മാനസിക പ്രയാസങ്ങളും യാത്രാ തടസ്സങ്ങളും ഉണ്ടാകാം. വ്യാഴാഴ്ച രാത്രി മുതൽ നിയമകാര്യങ്ങളിലും ഔദ്യോഗിക വിഷയങ്ങളിലും അനുകൂല തീരുമാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യഭാഗം): ആഴ്ചയുടെ തുടക്കത്തിൽ നഷ്ടവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നേട്ടങ്ങൾ പ്രതീക്ഷിക്കാം. അംഗീകാരം, ആരോഗ്യം, നിയമവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്.
ചൊവ്വാഴ്ചയ്ക്ക് ശേഷം വീണ്ടും മാനസിക സമ്മർദ്ദവും അഭിപ്രായഭിന്നതകളും വർധിക്കാം.

മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി); ഞായറാഴ്ച ഉച്ചവരെ സന്തോഷവും ആരോഗ്യവും അനുകൂലമായിരിക്കും. എന്നാൽ പിന്നീട് കലഹങ്ങളും ശത്രുശല്യവും ഉണ്ടാകാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ച രാത്രി മുതൽ സ്ഥാനക്കയറ്റം, അംഗീകാരം, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കും. വ്യാഴാഴ്ചയ്ക്ക് ശേഷം പ്രവർത്തനങ്ങളിൽ മന്ദഗതിയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ആഴ്ചയുടെ തുടക്കത്തിൽ ചെലവും അലച്ചിലും വർധിക്കാം. എന്നാൽ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നിയമവിജയവും സർക്കാർ അനുകൂലതയും പ്രതീക്ഷിക്കാം.
ചൊവ്വാഴ്ചയ്ക്ക് ശേഷം സാമ്പത്തിക നഷ്ടങ്ങളും ബിസിനസ് പ്രശ്നങ്ങളും ഉണ്ടാകാം. വ്യാഴാഴ്ച രാത്രി മുതൽ വീണ്ടും അംഗീകാരവും യാത്രാവിജയവും കൈവരും.

മീനം (പൂരുരുട്ടാതി അവസാന ഭാഗം, ഉത്തൃട്ടാതി, രേവതി): ഞായറാഴ്ച ഉച്ചവരെ സന്തോഷകരമായ അനുഭവങ്ങളും ധനലാഭവും ഉണ്ടാകാം. ബന്ധുക്കളുമായി നല്ല സമയം ചെലവഴിക്കാൻ അവസരം ലഭിക്കും.
ശേഷം ചെലവുകളും നിയമകാര്യങ്ങളിലെ തടസ്സങ്ങളും ശ്രദ്ധിക്കണം. ചൊവ്വാഴ്ചയ്ക്ക് ശേഷം ആരോഗ്യവും അംഗീകാരവും മെച്ചപ്പെടും. എന്നാൽ വ്യാഴാഴ്ച രാത്രി മുതൽ കലഹവും മാനസിക വിഷമവും വർധിക്കാൻ സാധ്യതയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.