12:26pm 29 April 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മാർച്ച് 15 മുതൽ 21 വരെ
14/03/2026  10:56 AM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ വാരഫലം: 2026 മാർച്ച് 15 മുതൽ 21 വരെ

ഈ ആഴ്ച നക്ഷത്രങ്ങളുടെ സ്ഥാനമാറ്റം വിവിധരീതിയിലുള്ള ഫലങ്ങൾ നൽകുന്ന വാരമായി കാണപ്പെടുന്നു. വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തികം, കുടുംബജീവിതം എന്നിവയിൽ പലർക്കും പുരോഗതി പ്രതീക്ഷിക്കാം. അതേസമയം ചിലർക്കു ചെലവുകൾ, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ വേണം.

അശ്വതി: വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്ന വാരം. ഉത്സാഹത്തോടെ പ്രവർത്തിച്ചാൽ കാര്യവിജയം കൈവരും. ആരോഗ്യനില നല്ലതായിരിക്കും. സന്താനങ്ങൾ കാരണം ചില മാനസിക അസ്വസ്ഥതകൾ ഉണ്ടാകാം. ഗൃഹത്തിൽ മംഗളകർമങ്ങൾക്ക് സാധ്യത.

ഭരണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. അപ്രതീക്ഷിത ചെലവുകൾ മൂലം സാമ്പത്തിക സമ്മർദം അനുഭവപ്പെടാം. മുതിർന്ന ബന്ധുക്കളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകാം. ആശുപത്രി സംബന്ധമായ കാര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കാണുന്നു.

കാർത്തിക: തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരവും പ്രശസ്തിയും ലഭിക്കും. സാമ്പത്തിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടാകാം.

രോഹിണി: മത്സരപരീക്ഷകളിൽ വിജയസാധ്യത. മാനസിക സമ്മർദം വർധിച്ചേക്കാം. ജീവിതപങ്കാളിയുടെ പിന്തുണ ലഭിക്കും. സഹപ്രവർത്തകരുടെ അഭിനന്ദനം ലഭിക്കും.

മകയിരം: ദാമ്പത്യജീവിതത്തിലെ അഭിപ്രായഭിന്നതകൾ കുറയും. തൊഴിലും സാമ്പത്തിക കാര്യങ്ങളിലും പുരോഗതി. വിവാഹകാര്യത്തിൽ നേരിട്ടിരുന്ന തടസ്സങ്ങൾ മാറും. മത്സരപരീക്ഷകളിൽ വിജയം നേടാനുള്ള സാധ്യത.

തിരുവാതിര: യാത്രകൾ വഴി ഗുണഫലങ്ങൾ ലഭിക്കും. സാമൂഹികവും സാഹിത്യവുമായ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. പുതിയ സുഹൃത്ത് ബന്ധങ്ങൾ ജീവിതത്തിൽ മാറ്റം വരുത്താം. തൊഴിൽ ശ്രമങ്ങൾ വിജയിക്കും.

പുണർതം: മുടങ്ങിയിരുന്ന കാര്യങ്ങൾ വീണ്ടും മുന്നോട്ട് പോകും. കുടുംബസുഖം വർധിക്കും. ബിസിനസിൽ പുരോഗതി ഉണ്ടാകും. സഹപ്രവർത്തകരുടെയും അയൽവാസികളുടെയും സഹായം ലഭിക്കും.

പൂയം: ദാമ്പത്യജീവിതം സന്തോഷകരമാകും. മാതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം. സംസാരശൈലി കൊണ്ട് കാര്യങ്ങൾ വിജയിപ്പിക്കാൻ കഴിയും. തൊഴിൽ മേഖലയിൽ ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം ലഭിക്കും.

ആയില്യം: വിശ്രമക്കുറവ് അനുഭവപ്പെടാം. വാക്കുതർക്കങ്ങൾ ഉണ്ടാകാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം. സഹോദരങ്ങൾക്കായി ചില ചെലവുകൾ വരാം.

മകം: പ്രേമവിവാഹം ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരുടെ അനുകൂലത ലഭിക്കും. ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. ദമ്പതികൾക്കിടയിലെ ഐക്യം വർധിക്കും. കടബാധ്യതകൾ കുറയ്ക്കാൻ കഴിയും.

പൂരം: പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യത. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാം. പുതിയ ബിസിനസ് തുടങ്ങാനുള്ള ശ്രമങ്ങൾക്കു നല്ല സമയം.

ഉത്രം: കുടുംബാന്തരീക്ഷം സന്തോഷകരമാകും. ആഢംബര ചെലവുകൾ വർധിച്ചേക്കാം. മത്സരപരീക്ഷകളിൽ വിജയ സാധ്യത. ഗൃഹനിർമാണ ചെലവുകൾ കൂടാം.

അത്തം: സുഹൃത്തുക്കളിൽ നിന്നുള്ള സഹായം ലഭിക്കും. തൊഴിൽ കാരണമായി സ്വദേശം വിട്ടുനിൽക്കേണ്ട സാഹചര്യം ഉണ്ടാകാം. മുമ്പ് ആരംഭിച്ച കാര്യങ്ങളിൽ നിന്നുള്ള നേട്ടം സന്തോഷം നൽകും.

ചിത്തിര: ദാമ്പത്യജീവിതം സന്തോഷകരമാകും. സന്താനങ്ങൾ വഴി സന്തോഷം വർധിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യവിജയം. ആരോഗ്യപ്രശ്നങ്ങളിൽ ആശ്വാസം ലഭിക്കും.

ചോതി: ബന്ധുക്കളിൽ നിന്നുള്ള അനുഭവങ്ങൾ ലഭിക്കും. രോഗാവസ്ഥയിലുള്ളവർക്ക് ആശ്വാസം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാൻ സാധ്യത. ദാമ്പത്യ പ്രശ്നങ്ങൾ കുറയും.

വിശാഖം: ഗുണദോഷസമ്മിശ്ര ഫലങ്ങൾ. പണമിടപാടുകളിൽ ചെറിയ നഷ്ടസാധ്യത. മംഗളകർമങ്ങളിൽ പങ്കെടുക്കും. ഗൃഹനിർമാണത്തിൽ പുരോഗതി ഉണ്ടാകും.

അനിഴം: സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായാലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ അതിജീവിക്കും. ഭൂമി അല്ലെങ്കിൽ വീട് വാങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കും.

തൃക്കേട്ട: മാനസിക അസന്തൃപ്തി വർധിച്ചേക്കാം. സഹോദരങ്ങളുടെ സഹായം ലഭിക്കും. ജോലി സ്ഥലത്ത് ഉത്തരവാദിത്വം വർധിക്കും. പ്രണയകാര്യങ്ങളിൽ അനുകൂലത.

മൂലം: കാർഷിക രംഗത്ത് നേട്ടങ്ങൾ. നിയമകാര്യങ്ങളിൽ വിജയം. സുഹൃത്തുക്കളുമായി യാത്രകൾ നടത്താൻ സാധ്യത.

പൂരാടം: അലച്ചിൽ വർധിച്ചേക്കാം. എന്നിരുന്നാലും കാര്യങ്ങൾ വിജയകരമായി മുന്നോട്ട് പോകും. മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. കുടുംബസമേതം യാത്രകൾ നടത്താം.

ഉത്രാടം: ഗുണദോഷസമ്മിശ്രമായ ഫലങ്ങൾ. തൊഴിൽ രംഗത്ത് പുതിയ സ്ഥാനം ലഭിക്കാം. ബിസിനസിൽ വരുമാനം വർധിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും.

തിരുവോണം: കുടുംബാംഗങ്ങളുടെ പെരുമാറ്റം ചിലപ്പോൾ വിഷമമുണ്ടാക്കാം. വിദേശയാത്ര ശ്രമങ്ങൾ വിജയിക്കും. സാമൂഹിക സേവനപ്രവർത്തനങ്ങളിൽ പങ്കെടുക്കും.

അവിട്ടം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം. സന്താനങ്ങൾക്കായി ചില ചെലവുകൾ വരാം. ഏറെകാലമായി ശ്രമിച്ച കാര്യങ്ങൾ അപ്രതീക്ഷിതമായി വിജയിക്കും.

ചതയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കാൻ അവസരം. തൊഴിൽ രംഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കും.

പൂരുരുട്ടാതി: കുടുംബസുഖം കുറയാം. ദീർഘയാത്രകൾ നടത്തേണ്ടിവരും. പിതാവിന്റെ ആരോഗ്യത്തിൽ ശ്രദ്ധ വേണം.

ഉത്തൃട്ടാതി: തൊഴിൽരഹിതർക്ക് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയം. മുതിർന്നവരുടെ സഹായം ലഭിക്കും. ദാമ്പത്യകലഹങ്ങൾ അവസാനിക്കും.

രേവതി: അനാവശ്യ ആരോപണങ്ങൾ മൂലം വിഷമം ഉണ്ടാകാം. തൊഴിൽ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കും. കുടുംബസമേതം ദീർഘയാത്രകൾ നടത്താൻ സാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img