08:49pm 12 November 2026
NEWS
27 നക്ഷത്രജാതരുടെയും സമ്പൂർണ നക്ഷത്രഫലം: 20 ജനുവരി 2026
19/01/2026  06:39 PM IST
nila
27 നക്ഷത്രജാതരുടെയും സമ്പൂർണ നക്ഷത്രഫലം: 20 ജനുവരി 2026

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ വിജയം കൈവരിക്കും. ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് ഫലം ലഭിക്കും. ശത്രുക്കൾ പിന്മാറും. ബിസിനസിൽ ലാഭസാധ്യതകൾ കാണുന്നു. പുതിയ അവസരങ്ങൾ തുറന്നേക്കാം.

ഇടവം(കാർത്തിക അവസാനമുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ പരാജയവും ധനനഷ്ടവും ഉണ്ടാകാം. അലച്ചിലും ചെലവും വർധിക്കും. മനസ്സിന് സമ്മർദം അനുഭവപ്പെടാം. അപകടസാധ്യതയുള്ളതിനാൽ ഇരുചക്രവാഹന യാത്രകൾ ഒഴിവാക്കുന്നത് നല്ലത്.

മിഥുനം(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യമുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ നേരിടാം. ധനകാര്യ വിഷയങ്ങളിൽ ജാഗ്രത ആവശ്യം. ആരോഗ്യത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

കർക്കടകം (പുണർതം അവസാനകാൽഭാഗം, പൂയം, ആയില്യം): പ്രവർത്തനവിജയം കൈവരിക്കും. മത്സരങ്ങളിലും നിയമകാര്യങ്ങളിലും അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായി സന്തോഷകരമായ സംഗമങ്ങൾ ഉണ്ടാകും.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): കാര്യവിജയവും ധനലാഭവും അനുഭവപ്പെടും. ബന്ധുക്കളുമായി ഒത്തുകൂടാനുള്ള അവസരങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ സാധ്യമാകും.

കന്നി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ തിരിച്ചടികൾ ഉണ്ടാകാം. അഭിപ്രായവ്യത്യാസങ്ങളും യാത്രാതടസ്സങ്ങളും മനസ്സിനെ അലട്ടും. തീരുമാനങ്ങളിൽ ജാഗ്രത ആവശ്യമാണ്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം): ഇച്ഛാഭംഗവും ധനതടസ്സവും അനുഭവപ്പെടാം. ചെലവ് നിയന്ത്രിക്കുക. വായ്പയുമായി ബന്ധപ്പെട്ട ശ്രമങ്ങൾ മാറ്റിവയ്ക്കുന്നതാണ് ഉചിതം.

വൃശ്ചികം (വിശാഖം അവസാനകാൽഭാഗം, അനിഴം, തൃക്കേട്ട): വിജയവും അംഗീകാരവും ലഭിക്കുന്ന ദിനമാണ്. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): കാര്യപരാജയവും കലഹവും അനുഭവപ്പെടാം. ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം. ശരീരസുരക്ഷയ്ക്ക് പ്രാധാന്യം നൽകുക.

മകരം (ഉത്രാടം അവസാനമുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): വിജയകരമായ ദിനമാണ്. പരീക്ഷകളിലും വിദ്യാഭ്യാസകാര്യങ്ങളിലും നേട്ടം ഉണ്ടാകും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനം ലഭിക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യമുക്കാൽഭാഗം): യാത്രകളിൽ തടസ്സവും അപകടസാധ്യതയും കാണുന്നു. മാനസിക സമ്മർദം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഇരുചക്രവാഹന യാത്രകൾ പ്രത്യേകം സൂക്ഷിക്കുക.

മീനം (പൂരുരുട്ടാതി അവസാനകാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയവും സന്തോഷവും നിറഞ്ഞ ദിവസം. യാത്രകളും തൊഴിൽാന്വേഷണങ്ങളും വിജയകരമാകും. ധനലാഭവും ബന്ധുസമാഗമവും പ്രതീക്ഷിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.