02:06pm 13 November 2026
NEWS
ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ . പകർപ്പ് അനുവദിക്കാത്ത റാന്നി മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി റജിസ്ട്രർ ജനറലിന് പരാതി.
15/11/2025  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ .  പകർപ്പ് അനുവദിക്കാത്ത റാന്നി മജിസ്‌ട്രേറ്റിനെതിരെ നടപടി വേണമെന്ന് ഹൈക്കോടതി റജിസ്ട്രർ ജനറലിന് പരാതി.

ശബരിമല സ്വർണ്ണ കവർച്ച കേസിലെ എഫ്.ഐ.ആർ. ന്റെ സർട്ടിഫൈഡ് പകർപ്പ് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നൽകാത്ത റാന്നി മജിസ്‌ട്രേറ്റ് കോടതി I ലെ ജുഡീഷ്യൽ ഓഫീസർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഹൈക്കോടതി റജിസ്ട്രർ ജനറലിന് പരാതി നൽകി.  റാന്നി മജിസ്‌ട്രേറ്റിന്റെ നടപടി മാനദണ്ഡപ്രകാരം നിയമവിരുദ്ധ സംഗതിയാണ്.  അന്വേഷണ ഏജൻസികളുടെ പ്രവർത്തിയെ തടസ്സപ്പെടുത്തുന്ന നടപടിയായിട്ടെ ഇതിനെ കാണുവാൻ കഴിയൂ.  പൊതു വിഷയങ്ങളെ സംബന്ധിച്ച് വിവരം ശേഖരിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും കാരണം ബോധിപ്പിച്ച് കൊണ്ട് കോടതികളിൽ അന്വേഷണ ഏജൻസികളോ അഭിഭാഷകരോ എഫ്.ഐ.ആർ.ന്റെയും അനുബന്ധ രേഖകളുടെയും സർട്ടിഫൈഡ് പകർപ്പിന് അപേക്ഷിച്ചാൽ വാദി, എതിർകക്ഷികൾ, സാക്ഷികൾ ഇവർക്ക് പുറമെയുള്ളവർക്കും നൽകണമെന്ന നിർദ്ദേശം സർക്കുലറായി ജുഡീഷ്യൽ ഓഫീസർക്ക് ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകണമെന്നും അഡ്വ കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ ആവിശ്യമായിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img