10:09pm 22 April 2026
NEWS
ഡോ. ആർ. ലക്ഷമിയെ മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവിശ്യപ്പെട്ട് സർക്കാരിന് പരാതി.
22/04/2026  07:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡോ. ആർ. ലക്ഷമിയെ മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവിശ്യപ്പെട്ട് സർക്കാരിന് പരാതി.

നിതാ ഡോക്ടറുടെ മരണം പേരും മതവും മാറ്റിയത് മുതലുള്ള ദുരുഹതകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ആഭ്യന്തരവകുപ്പിന് പരാതി പാലാ മാർ സ്ലീവാമെഡിസിറ്റിയിലെ ഡോ. ആർ. ലക്ഷമിയെ മരിച്ച നിലയിൽ ഹോസ്റ്റലിൽ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവിശ്യപ്പെട്ട് സർക്കാരിന് പരാതി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് പരാതി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്ക് നല്കിയത്. പാലാ മാർ സ്ലീവാമെഡിസിറ്റിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച് നില്ക്കുന്നതാണ് പിന്നീട് കണ്ടത്. സംഭവത്തിൽ മരണപ്പെട്ട ഡോക്ടറുടെ ഭർത്താവ് അടക്കം ബന്ധുക്കളിൽ നിന്നും ആശുപത്രി ജീവനക്കാരിൽ നിന്നും പാലാ പോലീസ് മൊഴി എടുത്തു. ആശുപത്രി ജീവനക്കാർ വിശ്രമം നല്കാതെ ജോലി ചെയ്യിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ നിരത്തി സംസാര ചടങ്ങ് കഴിഞ്ഞ ഉടൻ ദുഃഖത്തിലുള്ള മരണപ്പെട്ടയാളുടെ ഏറ്റവും അടുത്ത വ്യക്തി ചില ആരോപണങ്ങൾ ഉന്നയിച്ച് ഫെയ്സ് ബുക്ക് കുറിപ്പ് തിരക്ക് പിടിച്ച് ഇട്ടതിന് പിന്നിൽ ഏതെങ്കിലും പ്രതൃേക ലക്ഷ്യമുണ്ടോയെന്നതടക്കം അന്വേഷിക്കേണ്ടതുണ്ട്. ഡോ. ലക്ഷമി ആർ പാർവ്വതിയെന്ന 32 വയസ്സുള്ള യുവ വനിതാ ഡോക്ടർക്ക് കല്യാണശേഷം ഷേബാ റേയ്ച്ചൽ എന്ന പേരും ഉണ്ടായി. വിവാഹശേഷം പേരും മതവും മാറിയതു മുതൽ ഉയരുന്ന മുഴുവൻ ദുരുഹതകളിലും മുഖം നോക്കാതെ നിഷ്പക്ഷ സമഗ്ര അന്വേഷണത്തിന് മരണം ക്രൈംബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ്  ആവിശ്യപ്പെട്ടു.കോന്നി ഇ എം എസ് ചാരിറ്റബിൾ സൊസെറ്റി ഭരണസമിതി അംഗം വി രംഗനാഥൻ്റെയും റിട്ട. തഹസിൽദാർ സതിയമ്മയുടെയും മകളാണ് മരണപ്പെട്ടത്. പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കഴിഞ്ഞ തിങ്കളാഴ്ച പൊതു ദർശനത്തിന് വച്ച മൃതദേഹം കുളനടയിലെ ഭർത്താവിൻ്റെ വീട്ടിൽ സംസ്കരിച്ചിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img