11:50pm 10 November 2026
NEWS
പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി.
19/06/2025  02:53 PM IST
ചെറുകര സണ്ണിലൂക്കോസ്
പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി.

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി.

 അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത്.

 ഇതിന് ലക്ഷക്കണക്കിന് വിലവരുമെന്നാണ് നിഗമനം. 

പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്. 

തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു

കോഴി ക്ഷേത്രം എന്നറിയപ്പെടുന്ന പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കിരീടമാണ് കാണാതായത്. 

ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകൾ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തിൽ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസർ സച്ചിൻ, പണ്ടം പാത്ര രജിസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. 

അമൂല്യ രത്നങ്ങൾ പതിച്ച കിരീടത്തിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് എന്നാണ് നിഗമനം

പുതിയ ദേവസ്വം ഓഫീസർമാർ ചുമതലയേൽക്കുമ്പോൾ, ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളും രേഖകളും പരിശോധിക്കുന്നത് പതിവാണ്. 

ഈ നടപടിക്രമത്തിന്റെ ഭാഗമായി ദേവസ്വം ഗോൾഡ് അപ്രൈസർ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോഴാണ് രജിസ്റ്ററിലുള്ള സ്വർണ്ണക്കിരീടം  കാണുന്നില്ലെന്ന് വ്യക്തമായത്. 

സംഭവത്തെ തുടർന്ന്, ദേവസ്വം ഓഫീസർ സച്ചിൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു.

 നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് സച്ചിനെ പുതിയ ഓഫീസറായി ദേവസ്വം നിയമിച്ചത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img