05:54pm 29 September 2026
NEWS
പണയം വെച്ച ആഭരണങ്ങളുമായി പേരാമ്പ്ര അർബൻ നിധി ഉടമകൾ മുങ്ങിയതായി പരാതി.
24/06/2025  11:20 PM IST
സണ്ണി ലുക്കോസ്
പണയം വെച്ച ആഭരണങ്ങളുമായി പേരാമ്പ്ര അർബൻ നിധി ഉടമകൾ മുങ്ങിയതായി പരാതി.

കോഴിക്കോട് : സ്വർണ്ണ പണയത്തിന് കുറഞ്ഞ പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും ലോൺ നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇവർ സ്വർണ്ണം കൈവശപ്പെടുത്തിയത്. കോഴിക്കോട് പേരാമ്പ്ര മിനി സിവിൽ സ്റ്റേഷന് സമീപം ഐസിഐസിഐ ബാങ്കിന് മുകളിൽ പ്രവർത്തിച്ചിരുന്ന അർബൻ നിധി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സംഭവത്തിൽ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സ്ഥാപനമാണെന്നാണ് നടത്തിപ്പുകാർ പറഞ്ഞിരുന്നത്. സേവിംഗ് ഡെപ്പോസിറ്റ്, എഫ്ഡി, റെക്കറിംഗ് ഡെപ്പോസിറ്റ്, പേഴ്സണൽ ലോൺ, ഗോൾഡ് ലോൺ, വനിതകൾക്ക് സ്വയംതൊഴി വായ്‌പ തുടങ്ങിയ ഇടപാടുകളാണ് സ്ഥാപനം നടത്തിയിരുന്നത്. നാല് ശതമാനം പലിശ നിരക്കിൽ എത്ര തുക വേണമെങ്കിലും സ്വർണ പണയ വായ്‌പ എന്നതായിരുന്നു ഇവരുടെ വലിയ പ്രഖ്യാപനം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img