06:53pm 07 November 2026
NEWS
എസ്എൻഡിപി ശാഖാ യോഗത്തിലെ ഓട്ടു വിളക്കുകൾ മോഷണം പോയതായി പരാതി
13/09/2026  09:05 PM IST
nila
എസ്എൻഡിപി ശാഖാ യോഗത്തിലെ  ഓട്ടു വിളക്കുകൾ മോഷണം പോയതായി പരാതി

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിലെ  ഓട്ടുപാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്ന മുറിയുടെ വാതിൽ പൊളിച്ച് മോഷണം.
ഓട്ടു വിളക്കുകൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയോടെ സെക്രട്ടറി ഗുരുദേവക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഗുരുദേവക്ഷേത്രം പുതുക്കി നിർമ്മിക്കുന്നതിനാൽ ആഡിറ്റോറിയത്തിനോട് ചേർന്ന് താല്ക്കാലിക മുറിയിലാണ് ഓട്ടുപാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്നത്. ഈ ഭാഗത്ത് ശ്രദ്ധിക്കുമ്പോഴാണ് മുറിയുടെ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ശാഖാ യോഗം ഭാരവാഹികളെ വിളിച്ചറിയിച്ചു. അവർ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മുറിയുടെ കതക് ചവുട്ടിപ്പൊളിച്ച് നിലയിലും ചെറുതും വലുതുമായ പത്തോളം ഓട്ടു വിളക്കുകൾ മോഷണം പോയതായി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
ചെങ്ങന്നൂർ പോലീസ് എത്തി കൂടുതൽ പരിശോധനകൾ നടത്തി. സമീപമുള്ള സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഏകദേശം 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img