
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിലെ ഓട്ടുപാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്ന മുറിയുടെ വാതിൽ പൊളിച്ച് മോഷണം.
ഓട്ടു വിളക്കുകൾ മോഷണം പോയതായി പരാതി. വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയോടെ സെക്രട്ടറി ഗുരുദേവക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഗുരുദേവക്ഷേത്രം പുതുക്കി നിർമ്മിക്കുന്നതിനാൽ ആഡിറ്റോറിയത്തിനോട് ചേർന്ന് താല്ക്കാലിക മുറിയിലാണ് ഓട്ടുപാത്രങ്ങളും വിളക്കുകളും സൂക്ഷിക്കുന്നത്. ഈ ഭാഗത്ത് ശ്രദ്ധിക്കുമ്പോഴാണ് മുറിയുടെ ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ശാഖാ യോഗം ഭാരവാഹികളെ വിളിച്ചറിയിച്ചു. അവർ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് മുറിയുടെ കതക് ചവുട്ടിപ്പൊളിച്ച് നിലയിലും ചെറുതും വലുതുമായ പത്തോളം ഓട്ടു വിളക്കുകൾ മോഷണം പോയതായി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു.
ചെങ്ങന്നൂർ പോലീസ് എത്തി കൂടുതൽ പരിശോധനകൾ നടത്തി. സമീപമുള്ള സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഏകദേശം 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.











