09:17pm 09 November 2026
NEWS
സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
03/06/2025  01:20 PM IST
ചെറുകര സണ്ണിലൂക്കോസ്
സ്‌കൂളിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി

 എറണാകുളം പിറവത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. ഓണക്കൂര്‍ സ്വദേശിയായ അര്‍ജുന്‍ രഘുവിനെയാണ് കാണാതായത്. 

പാമ്പാക്കുട ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അര്‍ജുന്‍ രഘു. ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് അര്‍ജുന്‍ പോയത്. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

അര്‍ജുന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പിറവം പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. അര്‍ജുന്‍ ഇന്നലെ സ്‌കൂളില്‍ എത്തിയിട്ടില്ല എന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബം കുട്ടിയെ കാണുന്നില്ല എന്ന വിവരം അറിയുന്നത്.

അതേസമയം വിദ്യാര്‍ത്ഥി പിറവം ബസ്റ്റാന്റില്‍ നിന്ന് ബസ് കയറി പേപ്പതി സ്‌റ്റോപ്പില്‍ വരെ ഇറങ്ങിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img