NEWS
കോട്ടയം അതിരമ്പുഴ പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി
27/05/2025 05:16 PM IST
സണ്ണി ലുക്കോസ്

കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാർഡംഗം ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ചത് ഫേസ്ബുക്ക് പോസ്റ്റും ഇട്ട ശേഷമാണ് ഐസിയുടെയും 2 പെൺ മക്കളുടെയും തിരോധാനം. പോലീസ് അന്വേഷണം ആരംഭിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











