07:35pm 28 July 2026
NEWS
ടിജി മോഹൻദാസിനെതിരെ മട്ടാഞ്ചേരി സ്റ്റേഷനിൽ പരാതി.
28/07/2026  04:19 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ടിജി മോഹൻദാസിനെതിരെ മട്ടാഞ്ചേരി സ്റ്റേഷനിൽ പരാതി

 

മട്ടാഞ്ചേരി: പാറ്റകളുടെ ജന്തർമന്തർ സമര പശ്ചാത്തലത്തിൽ മുതിർന്ന ആർഎസ്എസ് നേതാവ് ടിജി മോഹൻദാസ് നടത്തിയ വിവാദ പ്രസ്താവനക്കെതിരെ മട്ടാഞ്ചേരി പോലീസിൽ പരാതി.

സാമൂഹിക പ്രവർത്തകനായ ഹാരിസ് അബുവാണ്, കലാപ ആഹ്വാനം, സ്ത്രീ വിരുദ്ധ പരാമർശം എന്നിവ നടത്തിയ നായിക്കിനെതിരെ നടപടിയാവശ്യപ്പെട്ട് അസി. പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗർ കോളനിയിൽ താമസിച്ചുവരുന്ന ടിജി മോഹൻദാസ് നായിക്ക് ഒരു യുട്യൂബ് ചാനലിലാണ് വിവാദ പരാമർശങ്ങൾ നടത്തിയത്.

താനായിരുന്നെങ്കിൽ നാലു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ ഏർപ്പെടുത്തി യുവാക്കളെ വെടിവെച്ചുകൊല്ലുമായിരുന്നുവെന്നും, അവിടെ പ്രതിഷേധിച്ച വിദ്യാർത്ഥിനികളെ, അവരിഷ്ടപ്പെടുന്ന കൂട്ടബലാത്സംഗത്തിനിരയാക്കുമെന്നുമാണ് അദ്ദേഹം പ്രസ്താവിച്ചത്.

ഇത് നാട്ടിൽ അരാജകത്വവും കലാപവും സൃഷ്ടിക്കാൻ കരുതിക്കൂട്ടി നടത്തിയ പ്രസ്താവനയാണ്.

ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img