01:33am 13 July 2026
NEWS
ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്
12/07/2026  06:51 PM IST
NILA
ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്

 

ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ഡോക്ടർക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിന്റെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് നടപടി.

ഏപ്രിൽ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിരോധ കുത്തിവെപ്പിന് പിന്നാലെ കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് പാരസെറ്റമോൾ ലിക്വിഡ് നൽകിയിരുന്നു. എന്നാൽ മരുന്ന് നൽകുന്നതിനിടെ ഫില്ലറിലൂടെ അളവിൽ പിഴവ് സംഭവിച്ച് അമിത അളവിൽ മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

ഇതിനെ തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതായും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഞ്ച് ദിവസത്തോളം ചികിത്സ നൽകേണ്ടിവന്നതായും പരാതിയിൽ പറയുന്നു. ചികിത്സയ്ക്കായി ഏകദേശം 8,000 രൂപ ചെലവായതായും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിത വകുപ്പ് 125(എ) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img