10:13pm 08 September 2026
NEWS
അറുപതുകാരിയെ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി
18/12/2025  05:57 AM IST
nila
അറുപതുകാരിയെ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

ചെങ്ങന്നൂർ: 60 വയസ്സുകാരിയെ ബസ്സിൽ നിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി. തിരുവല്ല കുറ്റൂർ തെങ്ങേലി സ്വദേശി സുജാ കുര്യാക്കോസ് ആണ് പരാതിക്കാരി. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെയാണ് സംഭവം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്ത് മടങ്ങിയ സുജ ചെങ്ങന്നൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് തിരുവനന്തപുരം - കോതമംഗലം സൂപ്പർഫാസ്റ്റ് ബസ്സിൽ കയറിയത്. കുറ്റൂർ സ്റ്റോപ്പിൽ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ അവിടെ നിർത്താൻ കഴിയില്ലെന്ന് ആയിരുന്നു കണ്ടക്ടറുടെ മറുപടി. തുടർന്ന് വെള്ളാവൂർ ജംഗ്ഷനിൽ ബസ് നിർത്തിയിട്ടു.
താൻ തിരുവല്ല വരെയുള്ള ടിക്കറ്റ് എടുക്കാമെന്നും സമയം വൈകിയത് കൊണ്ട് കുറ്റൂരിൽ നിർത്തിയാൽ സഹായം ആകുമെന്നും കണ്ടക്ടറോട് പറഞ്ഞെങ്കിലും വഴങ്ങാൻ കൂട്ടാക്കിയില്ല. താൻ ആസ്ത്മ രോഗിയാണെന്ന് അടക്കമുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞിട്ടും കണ്ടക്ടർ വഴങ്ങിയില്ല. തുടർന്ന്
യാത്രക്കാരി ഇറങ്ങിപ്പോയാൽ മാത്രമേ ബസ് വിടൂ എന്ന് കണ്ടക്ടർ പിടിവാശി പിടിച്ചതോടെ യാത്രക്കാരി ബസ്സിൽ നിന്ന് ഇറങ്ങുകയായിരുന്നു.  സംഭവത്തിൽ യാത്രക്കാരി ഗതാഗത മന്ത്രിക്കടകം പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img