01:02am 29 July 2026
NEWS
കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി.
28/10/2025  01:06 PM IST
ചെറുകര സണ്ണിലൂക്കോസ്
കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി

കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. കോതനല്ലൂർ ചാമക്കാല കന്നവെട്ടിയിൽ അംബുജാക്ഷന്റെ ഭാര്യ ശാലിനി അംബുജാക്ഷൻ ( 49 )അണ് മരിച്ചത്.

ഇന്നലെ ഗൈനകോളേജി  വിഭാഗത്തിൽ ഡി ആൻ്റ് സി പരിശോധനക്കായി രാവിലെ 6 മണിക്ക് എത്തിയതായിരുന്നു ശാലിനി. ബിപി യോ ഷുഗറോ മറ്റ്  ആരോഗ്യപ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.മകളോടപ്പം ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിയ ശാലിനി  ഗൈനകോളേജി വിഭാഗത്തിൽ എത്തുകയും ഗുളിക നൽകിയതിന് ശേഷം 15 മിനിറ്റ് കഴിഞ്ഞു ശാരീരിക അസ്വാസ്ഥത ഉണ്ടാകുകയും പെട്ടന്ന് അബോധാവസ്ഥായിൽ ആകുകയും ചെയ്തു. പിന്നീട് ശാലിനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് ചലനം ഇല്ലാതെ കിടന്ന ശാലിനി പുലർച്ചെ 5 മണിയോടെ മരിച്ചെന്നു അറിയിക്കുകയായിരുന്നു. ഹോസ്പിറ്റലിലെ ചികിത്സ പിഴവ് മൂലം ആണ് ശാലിനി മരണപ്പെട്ടതെന്ന് ബന്ധുക്കളുടെ പരാതിയിൽ ഗാന്ധി നഗർ പോലീസ് കേസ് എടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img