11:21am 19 April 2026
NEWS
ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു, വിവാഹ വാ​ഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; കെ എസ് യു നേതാവിനെതിരെ കേസ്
19/04/2026  08:18 AM IST
nila
 ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു, വിവാഹ വാ​ഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു; കെ എസ് യു നേതാവിനെതിരെ കേസ്

കണ്ണൂർ: ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിൽ കെ എസ് യു നേതാവിനെതിരെ കേസ്. കെ എസ് യു പ്രവർത്തകയായ യുവതിയുടെ പരാതിയിൽ കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെയാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്നും യുവതി പരാതിയിൽ സൂചിപ്പിക്കുന്നു. കണ്ണൂർ വനിതാ പൊലീസാണ് അതുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 

കെഎസ്‌യു പ്രവർത്തകയായ യുവതിക്ക് 2018 മുതൽ അതുലുമായി സൗഹൃദമുണ്ട്. ഈ വർഷം ഒരു യാത്രയ്ക്കിടെയാണ് ഇത്തരത്തിൽ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. യുവതി പരാതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചതോടെ പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്കും സിറ്റി പൊലീസ് കമ്മീഷണർക്കും യുവതി നൽകിയ പരാതിയിലാണ് വനിതാ പൊലീസ് കേസെടുത്തത്. വിവിധ സമയങ്ങളിലായി 1,60,000 രൂപയാണ് അതുലിന് യുവതി നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. അതുൽ നിലവിൽ ഒളിവിലാണെന്നാണ് സൂചന. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img