
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലം അപകടങ്ങളും അപകട മരണങ്ങളും വർധിക്കുന്ന ' സാഹചര്യത്തിൽ ഇത് ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്ന് ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം ( ബി എച്ച് ആർ എഫ്) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ഗതാഗതാ കുരുക്കിൽ പോലും സമയത്തെച്ചൊല്ലി തെരുവിൽ ജീവനക്കാർ തമ്മിലുള്ള സംഘർഷങ്ങളും യാത്രക്കാരുടെ സമാധാന യാത്ര ഇല്ലാതാക്കുന്ന ഉണ്ടാകുന്നു. കാൽനടയാത്രികരും ഇരുചക വാഹന യാത്രികർക്ക് വരെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലം ദുരന്തങ്ങൾ സംഭവിക്കുന്നു.ഇതിനെതിരെ അധികൃതർ കർശന നടപടി കൈക്കൊള്ളണമെന്നും യോഗം അവശ്യപ്പെട്ടു. പ്രസിഡൻ്റ് ഡോ അനിൽകുമാർ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു മോൾ പി എസ് , ജില്ലാ വർക്കിംഗ് ചെയർമാൻ ഷാജി ഇടപ്പള്ളി , ജില്ലാ ജനറൽ സെക്രട്ടറി നാസർ വി എച്ച്, ജില്ലാ വൈസ് ചെയർമാൻ എ എ സുധീർ , വൈസ് ചെയർപേഴ്സൺ ജെൻസി എം ജെ എന്നിവർ സംസാരിച്ചു.
Photo Courtesy - Google








