
വിവിധ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംഘടിപ്പിച്ച താലൂക്ക് ഓഫീസ് മാര്‍ച്ച് യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കപ്പലപകടത്തില്‍ വറുതിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലാളികള്‍ക്ക് മാന്യമായ നഷ്ടപരിഹാരം പ്രഖ്യാപിക്കുക. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക, വിദ്യാര്‍ത്ഥികളുടെ ഗ്രാന്റ് വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങളുന്നയിച്ച് മത്സ്യതൊഴിലാളി കോണ്‍ താലൂക്ക് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.
കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ആിരം രൂപയും ആറു കിലോ അരിയുമാണ്. ഇത് മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ നടത്തിയത്. ഇതേ ആവശ്യം ഇന്നയിച്ച് ഈ മാസം പത്തിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തും.
ധര്‍ണ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ സി ക്ലാരന്‍സ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുനമ്പം സന്തോഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ആന്റണി കളരിക്കല്‍, എം എല്‍ സുരേഷ്, സംസ്ഥാന സെക്രട്ടറിമാരായ ഗോപിദാസ് അമ്മിണിക്കുട്ടന്‍, കെ എന്‍ കാര്‍ത്തികേയന്‍, കെ വി രത്‌നാകരന്‍, സുരേന്ദ്രന്‍ ഇ എസ്, ജയകുമാര്‍, സിനീഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.










