
ദോഹ: ഖത്തറിലെ നിലവിലുള്ള കമ്പനികളുടെ വാണിജ്യ പ്രവർത്തനങ്ങൾ (Commercial Activities) പുതുക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCI) തുടക്കം കുറിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ അംഗീകരിച്ച ഏകീകൃത സാമ്പത്തിക പ്രവർത്തന വർഗ്ഗീകരണത്തിന് (Unified Classification of Economic Activities) അനുസൃതമായാണ് ഈ മാറ്റങ്ങൾ വരുത്തുന്നത്.
നിലവിലുള്ള ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ ജി.സി.സി അടിസ്ഥാനമാക്കിയുള്ള ഏകീകൃത വർഗ്ഗീകരണത്തിൽ ഉൾപ്പെടുന്ന കമ്പനികളെയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ഒന്നാം ഘട്ടം 2026 ജൂൺ 1-നാണ് മന്ത്രാലയം ആരംഭിച്ചത്. ജി.സി.സി ഏകീകൃത വർഗ്ഗീകരണവുമായി നേരിട്ട് പൊരുത്തപ്പെടുന്ന കമ്പനികളുടെ പ്രവർത്തനങ്ങളാണ് ഒന്നാം ഘട്ടത്തിൽ പുതുക്കിയത്.ഖത്തറിലെ വാണിജ്യ പ്രവർത്തനങ്ങളെ ജി.സി.സി മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുകയും സാമ്പത്തിക പുരോഗതിക്ക് അനുസൃതമായി ബിസിനസ്സ് മേഖലകളെ കൃത്യമായി തരംതിരിക്കുകയും ചെയ്യുക.കമ്പനികളുടെ വിവരങ്ങളുടെ ഗുണനിലവാരം ഉയർത്തുക, വാണിജ്യ ഇടപാടുകളിലെ സുതാര്യത വർദ്ധിപ്പിച്ചുകൊണ്ട് മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കും.
രജിസ്റ്റർ ചെയ്തിട്ടുള്ള വിവിധ വാണിജ്യ പ്രവർത്തനങ്ങൾക്കിടയിലുള്ള ആവർത്തനങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി ബിസിനസ്സ് നടപടികൾ കൂടുതൽ വ്യക്തമാക്കുക.
ബിസിനസ്സ് ഉടമകൾ, നിലവിലുള്ള കമ്പനികൾ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്കെല്ലാം ഈ പരിഷ്കാരം ഏറെ പ്രയോജനം ചെയ്യുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.











