04:44am 12 November 2026
NEWS
നഗര കൃഷിക്ക് അനുയോജ്യമായ കോംപാക്റ്റ് ഹൈഡ്രോപോണിക് ട്രേ സംവിധാനം വികസിപ്പിച്ചു
10/12/2025  05:20 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നഗര കൃഷിക്ക് അനുയോജ്യമായ കോംപാക്റ്റ് ഹൈഡ്രോപോണിക് ട്രേ സംവിധാനം വികസിപ്പിച്ചു
HIGHLIGHTS

1. Dr. Santhosh Kumar

2. Pradeep Kumar

3. Hydroponic Tray with plants

കൊച്ചി: നഗരങ്ങളിലെ പരിമിതമായ സ്ഥലങ്ങളിൽ കൃഷി നടത്താൻ കഴിയുന്ന മോഡുലാർ ഹൈഡ്രോപോണിക് ട്രേ സംവിധാനം കളമശ്ശേരിയിലെ KINFRA ഹൈ ടെക്ക് പാർക്കിലെ മേക്കർ വില്ലജ്ജിലും, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലും (കുസാറ്റ്) സർവകലാശാലയിലെ ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാറും X BOSON AI സിഇഒ പ്രദീപ് കുമാർ പി.യും ചേർന്ന് നിർമ്മിച്ചു. ഓരോ ട്രേയിലും ഒമ്പത് ചെടികൾ വരെ വളർത്താനാവുകയും പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന ന്യൂട്രിയന്റ് റിസർവോയർ വഴി പുറം ടാങ്കുകളോ സങ്കീർണ്ണമായ പൈപ്പിംഗ് സംവിധാനങ്ങളോ ആവശ്യമില്ലാതെയും തുടർച്ചയായ പോഷകപ്രവാഹം നിലനിർത്താനാവുകയും ചെയ്യുന്നു. ജലോപയോഗം കുറയുന്നതിനാൽ ഇത് വീടുകൾക്കും നഗരകൃഷിയിടങ്ങൾക്കും ചെറിയ തോതിലുള്ള നിയന്ത്രിത പരിസ്ഥിതികൾക്കും അനുയോജ്യമാണ്.

സിസ്റ്റത്തിന്റെ മോഡുലാർ ഘടന പ്രകാരം ഉപയോക്താക്കൾക്ക് ആവശ്യാനുസരണം ഒരു ട്രേ മുതൽ വലിയ യൂണിറ്റുകളിലേക്ക് വിപുലപ്പെടുത്താൻ സഹായിക്കുന്നു. ഇത് വീട്ടുവളപ്പിലെ മൈക്രോ ഫാമിംഗിനും, ഗവേഷണ ആവശ്യങ്ങൾക്കും, സ്മാർട്ട് സിറ്റി കൃഷി ആശയങ്ങൾക്കും പിന്തുണ നൽകുന്നു. സ്ഥലം കുറവ്, ജലസംരക്ഷണം, എളുപ്പത്തിൽ ഉപയോഗിക്കൽ എന്നീ വെല്ലുവിളികൾക്കുള്ള പ്രായോഗിക പരിഹാരമാണ് ഈ സംവിധാനം നൽകുന്നത്. കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് ഫലപ്രദമായ കൃഷി നടത്താൻ ഇതിലൂടെ സാധിക്കുന്നതിനാൽ മണ്ണില്ലാത്ത കൃഷിയെ കൂടുതൽ ആളുകൾ സ്വീകരിക്കാൻ ഇത് പ്രോത്സാഹനമാകുന്നു.

ഈ ഉപകരണത്തിന്റെ ഡിസൈൻ ‘Hydroponic Device for Improving Plant Growth’ എന്ന പേരിൽ കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗം മേധാവി ഡോ. സന്തോഷ് കുമാർ, ഫോൺ: 9746622326

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img