01:03am 12 November 2026
NEWS
ഐസിസിയിൽ മലയാളം തമിഴ് താരങ്ങൾക്ക് കമ്മ്യൂണിറ്റി സ്വീകരണം
25/11/2025  02:57 PM IST
nila
ഐസിസിയിൽ മലയാളം തമിഴ് താരങ്ങൾക്ക് കമ്മ്യൂണിറ്റി സ്വീകരണം

ദോഹ: ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘ ടനയായ
ഇന്ത്യൻ കൾച്ചറൽ സെന്റർ (ICC) പ്രശസ്ത സിനിമാ നടി പ്രിയ ഭവാനി ശങ്കറിനും, പിന്നണി ഗായികയും നടിയുമായ മാളവിക സുന്ദർക്കും,പിന്നണി ഗായകൻ സത്യൻ മഹാലിംഗത്തിനുംസ്വീകരണം നൽകി. ഐസിസി അശോക ഹാളിൽ നടന്ന
പരിപാടിയിൽഐസിസി പ്രസിഡണ്ട് മണികണ്ഠൻ 
താരങ്ങളെ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു.ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനുമുള്ള കലാകാരന്മാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.ചടങ്ങിൽ
ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്സ്വാഗതവും
ഐസിസി മുൻ ജനറൽ സെക്രട്ടറിമോഹൻകുമാർ നന്ദിയും പറഞ്ഞു.
ഐസിസി വൈസ് പ്രസിഡണ്ട് ശാന്തനു ദേശ്പാണ്ഡെ, അനുബന്ധ സംഘടനകളിലെ പ്രസിഡന്റ്മാർ,  കമ്മ്യൂണിറ്റി സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img