
കൊച്ചി: തദ്ദേശസ്ഥാപനങ്ങളുടെ കമ്മ്യൂണിറ്റി ഹാളുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പി.ജെ ആന്റണി സ്മാരക മന്ദിരം നാടക റിഹേഴ്സലിന് കൊച്ചി നഗരസഭ അനുവദിക്കണം.
രണ്ട് ദിവസമായി എറണാകുളം അധ്യാപക ഭവനിൽ നടന്ന നാടക് ജില്ലാ സമ്മേളനം, കലാകാര പെൻഷൻ ഏകീകരിക്കണമെന്നും, സാംസ്ക്കാരിക മേഖലയിലേക്കുള്ള ഫാസിസ കടന്ന് കയറ്റത്തെ ചെറുക്കാൻ നടപടി എടുക്കണമെന്നും സർക്കാറിനോടവശ്യപ്പെട്ടു.
സമാപന സമ്മേളനം ടി. എം എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എ.എസ് ദിലീഷ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്, എൻ.എം പിയേഴ്സൻ, എസ്. അരുൺ, ഷേർലി സോമസുന്ദരം, ഫാ. അനിൽ ഫിലിപ്പ്, സഹീർ അലി, ഷാജി ജോർജ് പ്രണത, നാടക് സംസ്ഥാന സെക്രട്ടറി ജെ. ശൈലജ, മോഹൻ കൃഷ്ണൻ, ഷാബു കെ മാധവൻ, ഫ്രാൻസിസ് ഈരവേലി,
എ. എച് ഷാനവാസ്, സജി തുളസിദാസ്, അരുൺലാൽ എന്നിവർ പ്രസംഗിച്ചു.
പഴയകാല നാടക പ്രവർത്തകരായ ടി.എം എബ്രഹാം, മണിയപ്പൻ ആറന്മുള, ബാബു ആലുവ, സജി തുളസിദാസ്, മോഹന കൃഷ്ണൻ, സുനിത ജോയ്, പറവൂർ രംഗനാഥൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പുതിയ ഭാരവാഹികളായി എ.എസ് ദിലീഷ് (പ്രസി.), സുനിത ജോയ്, സി.സി കുഞ്ഞുമുഹമ്മദ്, രാജേഷ് രാഗം, ശിവരാജ് (വൈസ് പ്രസി.) ഫ്രാൻസിസ് ഈരവേലി (സെക്ര.), രംഗനാഥ് പറവൂർ, മീരാ കേശവൻ, ഷിജുരാജ്, മനോജ് കൃഷ്ണ, (ജോ. സെക്ര.) എ. എച്ച് ഷാനവസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Photo Courtesy - Google










