09:32pm 09 November 2026
NEWS
സമൂഹത്തോടുള്ള പ്രതിബദ്ധത യുവതലമുറക്ക് അന്യമാകുന്നു ജസ്റ്റിസ് സി കെ അബ്ദുൽ റഹീം
എംഇഎസ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു

14/06/2025  08:36 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമൂഹത്തോടുള്ള  പ്രതിബദ്ധത യുവതലമുറക്ക് അന്യമാകുന്നു  ജസ്റ്റിസ് സി കെ അബ്ദുൽ റഹീം   എംഇഎസ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു
HIGHLIGHTS

എം ഇ എസ് കണയന്നൂർ താലൂക്ക്  മെറിറ്റ് അവാർഡ് വിതരണം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ  ചെയർമാൻ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : വിദ്യാഭ്യാസ രംഗത്ത്  ഉന്നത നിലവാരം പുലർത്തുമ്പോഴും സമൂഹത്തോടുള്ള പ്രതിബദ്ധത യുവതലമുറയിൽ അന്യമായി കൊണ്ടിരിക്കുകയാണെന്ന്  കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനും മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് സി കെ അബ്ദുൽ റഹീം വ്യക്തമാക്കി. മുസ്ലിം എജുക്കേഷണൽ സൊസൈറ്റി  ( എം ഇ എസ് ) കണയന്നൂർ താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനം- മെറിറ്റ്  അവാർഡ് 25- ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖല ആകമാനം ഉയർന്നിരിക്കുന്നു. കലാലയങ്ങൾ ഉന്നത നിലവാരം  പുലർത്തുന്നവയും ആയി മാറിയിരിക്കുകയാണ്. എങ്കിലും  കുറ്റകൃത്യങ്ങളും അധാർമിക ജീവിതവും വിദ്യാർത്ഥികളിൽ വൻതോതിൽ വളർന്നുകൊണ്ടിരിക്കുന്നു. സമൂഹത്തിനു വേണ്ടി സമയം കണ്ടെ ത്താൻ യുവതലമുറയ്ക്ക് കഴിയുന്നില്ല. ഇത് സാധ്യമാകുന്ന തരത്തിൽ കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഉയരേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിനു മുഴുവൻ ഗുണകരമായി മാറുകയും നിരാലംബരെ സഹായിക്കാൻ സന്നദ്ധമാവുകയും ചെയ്യുന്ന ഒരു പുതിയ തലമുറയെ വിദ്യാഭ്യാസ പരിഷ്കരണം വഴി വാർത്തെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. എംഇഎസ് കൾച്ചറൽ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കണയന്നൂർ താലൂക്ക് പ്രസിഡണ്ട്  സി കെ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. എംഇഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം എം അഷ്റഫ്,ജില്ലാ പ്രസിഡണ്ട്  കെഎം ലിയാകത് അലി ഖാൻ, ജില്ലാ സെക്രട്ടറി എം ഐ അബ്ദുൽ ഷരീഫ്, എംജി  യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോക്ടർ എ എസ്  സുമേഷ്, എംഇഎസ് സംസ്ഥാന കമ്മിറ്റി അംഗം കെ എം അബ്ബാസ്, ജില്ല വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അഹമ്മദ് കുഞ്ഞ്, ജില്ലാ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് നജീബ് ഖാൻ, എംഇ എസ്  എടത്തല  കോളേജ് ചെയർമാൻ ഇ എം   നിസാർ, കൊച്ചി കോളേജ് ചെയർമാൻ അഡ്വക്കേറ്റ് എം എം സലിം, കണയന്നൂർ താലൂക്ക് ജോയിൻ സെക്രട്ടറി ഇ പി കാദർ കുഞ്ഞ്, തുടങ്ങിയവർ പ്രസംഗിച്ചു. കണയന്നൂർ താലൂക്ക് സെക്രട്ടറി കെ ബി അബ്ദുൽ കരീം സ്വാഗതവും ട്രഷറർ കെ എം അബ്ദുൽ നസീർ നന്ദിയും പറഞ്ഞു. കണയന്നൂർ താലൂക്കിൽ നിന്ന് പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ  180 വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img