06:19pm 18 April 2026
NEWS
മാധ്യമ സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണം
കെയുഡബ്ല്യുജെ ജില്ലാ സമ്മേളനം

29/10/2025  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാധ്യമ സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിഷനെ നിയോഗിക്കണം  കെയുഡബ്ല്യുജെ ജില്ലാ സമ്മേളനം
HIGHLIGHTS

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: മാധ്യമ സ്ഥാപനങ്ങളിലെ നിരവധിയായ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍വകുപ്പ് അടിയന്തിരമായി കമ്മിഷനെ നിയോഗിക്കണമെന്ന്  കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ബ്ല്യു.ജെ) ജില്ലാ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വേതനം നിരന്തരമായി മുടങ്ങുന്നതും കുടിശിക ബാധ്യതയാകുന്നതും മാധ്യമ പ്രവര്‍ത്തകരുടെ ദൈനംദിന ജീവിതത്തെപ്പോലും പ്രതിസന്ധിയിലാഴ്ത്തുകയാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തണം. പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. വിശാഖന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ എസ് ഷാജഹാന്‍ കണക്കും അവതരിപ്പിച്ചു. എ. ബിജു, പ്രദീപ് അങ്ങാടിക്കല്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ബോബി ഏബ്രഹാം, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവി നമ്പ്യാര്‍, ബിജു മോഹന്‍, വിനോദ് ഇളകൊള്ളൂര്‍, ജി. രാജേഷ് കുമാര്‍, എം.ജെ. പ്രസാദ്, കൃഷ്ണമോഹന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img