08:12pm 26 July 2026
NEWS
പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
01/04/2025  08:29 AM IST
nila
പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു

രാജ്യത്ത് പാചകവാതകത്തിന്റെ വിലകുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് വില കുറച്ചത്. 19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് 41 രൂപയുടെ കുറവാണ് നിലവിൽവന്നത്. ഇതോടെ കേരളത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ  1,767-1,769 രൂപ നിരക്കിലാകും ലഭ്യമാകുക.

ഡൽഹിയിൽ പുതുക്കിയ റീട്ടെയിൽ വിൽപ്പന വില 1,762 രൂപയാണ്. ചെന്നൈയിൽ വില 1,921.50 ആയി. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉൾപ്പെടെ എൽപിജിയെ ആശ്രയിക്കുന്നവർക്ക് ആശ്വാസമാകുന്നതാണ് പുതിയ നിരക്കുകൾ. ഗാർഹിക പാചകത്തിന് ഉപയോഗിക്കുന്ന എൽപിജി വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക ഉപഭേക്താക്കളെ സംബന്ധിച്ച് വില കൂടിയില്ല എന്നത് മാത്രമാണ് ആശ്വാസം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img