NEWS
വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു
01/07/2026 11:07 AM IST
nila

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 183 രൂപ കുറച്ചു. ഇതോടെ സിലിണ്ടറിന്റെ പുതിയ വില 2,952 രൂപയായി. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.
ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നതിനെ തുടർന്നാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ, സംഘർഷത്തിന് മുമ്പുണ്ടായിരുന്ന വിലനിലവാരത്തിലേക്ക് സിലിണ്ടർ വില ഇതുവരെ തിരിച്ചെത്തിയിട്ടില്ല.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











