
ദോഹ: തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമായി മാനേജ്‌മെന്റ് തലത്തിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ച് കൊമേഴ്സ്യൽ ബാങ്ക് (CBQ). ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി സ്വദേശീ പ്രതിഭകളെ ശാക്തീകരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഈ നടപടി.ഈമാൻ മുഹമ്മദ് അൽ നഈമി എക്സിക്യൂട്ടീവ് ജനറൽ മാനേജർ, ചീഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഓഫീസറായി ചുമതലയേറ്റു. ബാങ്കിംഗ് മേഖലയിലെ മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ 20 വർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വ്യക്തിയാണിവർ. ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്രാൻഡ് ട്രാൻസ്ഫോർമേഷൻ എന്നിവയിൽ ഇവർ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.ഒമ്രാൻ യൂസഫ് അൽ ഷെറാവി ട്രഷറി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ജനറൽ മാനേജരായി നിയമിതനായി. കോർപ്പറേറ്റ് ബാങ്കിംഗ്, നിക്ഷേപം, സ്ട്രാറ്റജി എന്നീ മേഖലകളിൽ 20 വർഷത്തെ പരിചയമുണ്ട്. ലിക്വിഡിറ്റി മാനേജ്‌മെന്റ്, ഫിനാൻഷ്യൽ മാർക്കറ്റ് ഇൻവെസ്റ്റ്‌മെന്റ് എന്നിവയിൽ ബാങ്കിന്റെ തന്ത്രങ്ങൾ ആവിഷ്കരിക്കാൻ ഇദ്ദേഹം നേതൃത്വം നൽകും.നാസർ അബ്ദുള്ള അൽ ഹർമി എക്സിക്യൂട്ടീവ് ജനറൽ മാനേജർ, ചീഫ് ഹ്യൂമൻ ക്യാപിറ്റൽ ഓഫീസറായി ചുമതലയേറ്റു. ഹ്യൂമൻ ക്യാപിറ്റൽ സ്ട്രാറ്റജി, ടാലന്റ് ഡെവലപ്‌മെന്റ് എന്നീ മേഖലകളിൽ 28 വർഷത്തെ അനുഭവസമ്പത്തുള്ള ഇദ്ദേഹം ബാങ്കിന്റെ പ്രവർത്തന ശേഷിയും തൊഴിൽ സംസ്കാരവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ഭൗമരാഷ്ട്രീയ വെല്ലുവിളികൾക്കിടയിലും ബാങ്കിന്റെ വളർച്ചയ്ക്ക് കരുത്തേകാൻ ഖത്തറി പ്രതിഭകളെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നത് സഹായകമാകുമെന്ന് കൊമേഴ്സ്യൽ ബാങ്ക് ഗ്രൂപ്പ് സിഇഒ സ്റ്റീഫൻ മോസ് പറഞ്ഞു. ഉപഭോക്താക്കൾക്കും സമൂഹത്തിനും കൂടുതൽ മികച്ച സേവനങ്ങൾ നൽകാൻ ഈ മാറ്റങ്ങൾ ബാങ്കിനെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.










