01:13pm 25 September 2026
NEWS
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക പതിപ്പിൽ പങ്കാളികളായി കൊമേഴ്സ്യൽ ബാങ്ക്; 'ദോഹ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം' പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ
24/09/2026  09:47 AM IST
nila
ഖത്തർ ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക പതിപ്പിൽ പങ്കാളികളായി കൊമേഴ്സ്യൽ ബാങ്ക്; ദോഹ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോം പുതിയ സാമ്പത്തിക അവസരങ്ങൾ തുറക്കുമെന്ന് വിലയിരുത്തൽ

 


​ദോഹ:ഐക്യരാഷ്ട്രസഭയുടെപൊതുസമ്മേളനത്തോട് (UNGA) അനുബന്ധിച്ച് ബ്ലൂംബർഗുമായി (Bloomberg) സഹകരിച്ച് ന്യൂയോർക്കിൽ സംഘടിപ്പിച്ച 'ഖത്തർ ഇക്കണോമിക് ഫോറം' പ്രത്യേക പതിപ്പിൽ (Qatar Economic Forum Special Edition) ഖത്തറിലെ മുൻനിര ബാങ്കിംഗ് സ്ഥാപനമായ കൊമേഴ്‌ഷ്യൽ ബാങ്ക് പങ്കെടുത്തു.
​വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉമർ ഹുസൈൻ അൽ ഫർദാൻ, ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) സ്റ്റീഫൻ മോസ്, ട്രഷറി & ഇൻവെസ്റ്റ്‌മെന്റ് വിഭാഗം എക്സിക്യൂട്ടീവ് ജനറൽ മാനേജർ ഇമ്രാൻ അൽ ഷിറാവി, കമ്മ്യൂണിക്കേഷൻസ് & മാർക്കറ്റിംഗ് മേധാവിയും എക്സിക്യൂട്ടീവ് ജനറൽ മാനേജറുമായ ഈമാൻ മുഹമ്മദ് അൽ നഈമി എന്നിവർ കൊമേഴ്‌ഷ്യൽ ബാങ്കിനെ പ്രതിനിധീകരിച്ച് ഫോറത്തിൽ പങ്കെടുത്തു.
​ഖത്തറിലെ ബാങ്കിംഗ് മേഖലയ്ക്ക് 'ദോഹ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ' (Doha Investment Platform) തുടക്കം വലിയ മുന്നേറ്റമാണെന്ന് കൊമേഴ്‌ഷ്യൽ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ സ്റ്റീഫൻ മോസ് വ്യക്തമാക്കി. "കോർപ്പറേറ്റ് ഫിനാൻസിംഗ് അവസരങ്ങൾ വിപുലീകരിക്കുന്നതിനും, വിപണികളെ കൂടുതൽ സജീവമാക്കി സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഈ പ്ലാറ്റ്‌ഫോം വഴിയൊരുക്കും. ഖത്തറിന്റെ സുസ്ഥിരമായ സാമ്പത്തിക വികസനത്തിൽ പങ്കാളികളാകാൻ അന്താരാഷ്ട്ര മൂലധനത്തെയും വൈദഗ്ധ്യത്തെയും ക്ഷണിക്കുന്ന വ്യക്തമായ സന്ദേശമാണിത്. ഈ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാനും ലക്ഷ്യങ്ങൾ കൈവരിക്കാൻ സംഭാവന നൽകാനും കൊമേഴ്‌ഷ്യൽ ബാങ്ക് പ്രതിജ്ഞാബദ്ധമാണ്," അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img