10:37am 12 November 2026
NEWS
അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ആചരിച്ചു
19/12/2025  08:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അഡ്വ.രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ആചരിച്ചു
HIGHLIGHTS

അഡ്വ. രഞ്ജിത് ശ്രീനിവാസൻ അനുസ്മരണം ബിജെപി സിറ്റി ജില്ലാ ഓഫീസിൽ ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി - ഇസ്ലാമിക ഭീകരാൽ മൃഗീയമായി വധിക്കപ്പെട്ട ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസന്റെ 4-ാം അനുസ്മരണദിനം ഒ ബി.സി. മോർച്ച ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.

ബിജെപി ജില്ലാ ഓഫീസിൽ നടന്ന അനുസ്മരണ പരിപാടി ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു.

ഒ.ബി.സി മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് കെ.ടി. ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബിജെപി ജില്ലാ ജന. സെക്രട്ടറി അഡ്വ. എസ്. സജി അനുസ്മരണ പ്രഭാഷണം നടത്തി.മഹിളാ മോർച്ച ജില്ല പ്രസിഡണ്ട് റാണി ഷൈൻ, ഒ.ബി.സി മോർച്ച ജില്ലാ ജന. സെക്രട്ടറി സുനിൽ ചില്ലിക്കൽ, ജില്ലാ . സെക്രട്ടറി ജയമി സജീവൻ, ജില്ലാ ട്രഷറർ വിമൽ കുമാർ .തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img