NEWS
എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു; ഓഫീസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലെന്ന് ബന്ധുക്കളുടെ മൊഴി
10/08/2026 01:26 PM IST
ചെറുകര സണ്ണിലൂക്കോസ്

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42) മരിച്ചു.
ഓഫീസിൽ ഒറ്റപ്പെടുന്നുവെന്ന മനോവിഷമത്തിലാണ് ഇവർ വിഷം കഴിച്ചതെന്ന് യുവതിയുടെ ബന്ധു പോലീസിന് മൊഴി നൽകി. എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവും കളക്ടറേറ്റിലെ അക്ഷര ലൈബ്രറി ഭാരവാഹിയുമാണ് ആശാലത. എസ്റ്റാബ്ലിഷ്മെന്റ് സെക്ഷനിലായിരുന്ന ആശാലതയെ 2 മാസം മുൻപാണ് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










