
കേരള മനസ്സാക്ഷിയെ ഞെട്ടിച്ചു സമൂഹത്തിൽ വ്യാപിച്ചുവരുന്ന ലഹരിയുടെ അതിപ്രസരത്തിനെതിരെ കൂട്ടായ പ്രതിരോധം തീർക്കാൻ പ്രവാസി സമൂഹം ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നു KMCC അധ്യക്ഷൻ Dr അബ്ദുസ്സമദ് അഭ്പ്രായപ്പെട്ടു . തനിച്ചു താമസിക്കുന്ന പ്രവാസികളുടെ കുടുംബം ഇതിൽ അകപ്പെടുന്നത് അവരുടെ ജോലിയെയും മനസ്സമാധാനത്തെയും ബാധിക്കുന്നു . എല്ലായിടങ്ങളിലും ലഹരി ലഭ്യമാവുന്ന കേരളീയ സാഹചര്യം അത്യധികം പ്രതിഷേധാർഹമാണ് . ICF ഖത്തർ അബുഹമൂർ ICC ഹാളിൽ ഈദ് ദിനത്തിൽ സംഘടിപ്പിച്ച ഈദ് മീറ്റ് - 2025 ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . ICF ഖത്തർ നാഷണൽ പ്രസിഡന്റ് പറവണ്ണ അബ്ദുറസാഖ് മുസ്‌ലിയാർ അദ്യക്ഷനായിരുന്നു . ICBF സെക്രട്ടറി ദീപക് ഷെട്ടി , M P ഷാഫി ഹാജി , ലോക കേരള സഭാ അംഗം അബ്ദു റൗഫ് കൊണ്ടോട്ടി .ICF ഗ്ലോബൽ ക്യാബിനറ്റ് അംഗം അബ്ദുൽ കരീം ഹാജി മേമുണ്ട , മെഡ്‌ഫെർട്ടു ഹോസ്പിറ്റൽ G M Mr സത്യാ , RSC നാഷണൽ ചെയർമാൻ ഉനൈസ് അമാനി , അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി വിവിധ സെഷനുകളിൽ സംബന്ധിച്ചു .പ്രമുഖ ഖുർആൻ പണ്ഡിതൻ ഷാഫി സഖാഫി മുണ്ടപ്ര മുഖ്യ പ്രഭാഷണം നടത്തി . പ്രസിദ്ധ മാപ്പിളപ്പാട്ടു കലാകാരൻ അഷ്‌കർ തെക്കെകാടും RSC സാഹിത്യോത്സവ് പ്രതിഭകളും അവതരിപ്പിച്ച ഇശൽ സന്ധ്യ ശ്രദ്ധേയമായി , ICF ഉപാധ്യക്ഷൻ അഹമ്മദ് സഖാഫി പേരാമ്പ്ര പ്രാർത്ഥന നേതൃത്വവും ICF സെക്രട്ടറി ഉമർ കുണ്ടുതോട് സ്വാഗതവും നൗഷാദ് അതിരുമട കൃതജ്ഞതയും രേഖപ്പെടുത്തി











