
ദോഹ: ഖത്തറിൽ വരും ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് (QMD) അറിയിച്ചു. ഫെബ്രുവരി 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനിലയിൽ ക്രമാനുഗതമായ വർദ്ധനവുണ്ടാകും. തലസ്ഥാനമായ ദോഹയിൽ ഈ ആഴ്ച അവസാനത്തോടെ താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിൽ (low thirties) എത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച പകൽ സമയം മിതമായ ചൂടും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷവുമായിരിക്കും അനുഭവപ്പെടുക. എന്നാൽ രാത്രികാലങ്ങളിൽ തണുപ്പ് തുടരും. ചിലയിടങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾക്കും പുലർച്ചെ നേരിയ മൂടൽമഞ്ഞിനും സാധ്യതയുണ്ട്.
ഫെബ്രുവരി 14 ശനിയാഴ്ച വരെ താപനിലയിലെ വർദ്ധനവ് തുടരും.
വാരാന്ത്യത്തോടെ താപനില 30-32 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നേക്കാം.
അതേസമയം രാത്രിയിൽ താരതമ്യേന തണുപ്പുള്ള കാലാവസ്ഥ തുടരും.
ചിലയിടങ്ങളിൽ മൂടൽമഞ്ഞ് മൂലം ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്.











