03:08am 08 September 2026
NEWS
കയർ കോൺക്ലേവ് 23 ന് ആലപ്പുഴയിൽ
20/09/2025  04:55 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കയർ കോൺക്ലേവ് 23 ന്   ആലപ്പുഴയിൽ

ആലപ്പുഴ: കയർ മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലയിലെ വിദഗ്ദരെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച കയർ കോർപ്പറേഷൻ അങ്കണത്തിൽ കയർ കോൺക്ലേവ് സംഘടിപ്പിക്കും. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐ എ എസ് വിഷയാവതരണം നടത്തും. മന്ത്രി പി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി കെ.സി.വേണുഗോപാൽ എം പി, രമേശ് ചെന്നിത്തല എം എൽ എ എന്നിവർ പങ്കെടുക്കും. എം എൽ എ മാരായ എച്ച്. സലാം, യു. പ്രതിഭ, എം.എസ്.അരുൺ കുമാർ, തോമസ് കെ.തോമസ്, ദലീമ ജോജോ എന്നിവർ ആശംസകളർപ്പിക്കും. കമ്പോള വെല്ലുവിളിയും ബദൽ മാർഗങ്ങളും എന്ന വിഷയത്തെ നടക്കുന്ന ചർച്ചയിൽ മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. പുതിയ കാലം പുതിയ സമീപനം എന്ന വിഷയത്തെ ആസ്പദമാക്കിയും ചർച്ച നടത്തും. കയർ വിദഗ്ദസമിതി റിപ്പോർട്ട് നിർദ്ദേശങ്ങളിന്മേൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കയർ വികസന ഡയറക്ടർ ആനി ജൂലാ തോമസ് ഐ എ എസ് വിശദീകരണം നടത്തുമെന്നും എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എച്ച്.സലാം കയർ ഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ, സംഘാടക സമിതി ചെയർമാൻ ജി.വേണുഗോപാൽ എന്നിവർ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.