07:38pm 29 April 2026
NEWS

ഈ വർഷം 20,000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് കോഗ്നിസന്റ്

01/05/2025  05:36 PM IST
nila
 ഈ വർഷം  20,000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് കോഗ്നിസന്റ്

മുൻനിര കോർപ്പറേറ്റ് കമ്പനിയായ കോഗ്നിസന്റ് ഈ വർഷം  20,000 പുതുമുഖങ്ങളെ നിയമിക്കുമെന്ന് റിപ്പോർട്ട്. മാനേജ്ഡ് സർവീസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) നേതൃത്വത്തിലുള്ള സോഫ്റ്റ്‌വെയർ വികസനം എന്നിവയ്ക്കായി ചിലവു കുറഞ്ഞ രീതിയിൽ ജീവനക്കാരെ വിന്യസിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പരിചയ സമ്പന്നരും ഉയർന്ന ശമ്പളം വാങ്ങുന്നവരുമായ ജീവനക്കാരുടെ എണ്ണം കുറച്ച് കുറഞ്ഞ ശമ്പളത്തിൽ ഫ്രഷേഴ്സിനെ നിയമിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. മുൻനിര കോർപ്പറേറ്റ് കമ്പനികളിലൊന്നാണ് കോഗ്നിസന്റ് തുടക്കക്കാർക്ക് വളരെ കുറഞ്ഞ പ്രതിഫലം നൽകുന്നതിന്റെ പേരിൽ നേരത്തേ തന്നെ വിമർശനങ്ങൾക്ക് വിധേയമായ കമ്പനിയാണ്. 

ഇപ്പോൾ തങ്ങൾക്ക് ധാരാളം മാനേജ്ഡ് സർവീസസ് ജോലികൾ ലഭിക്കുന്നുണ്ടെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രവി കുമാർ എസ്  വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതിനാൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം 20,000 പുതിയ റിക്രൂട്ട്മെന്റ് നടത്തുമെന്നും സാമ്പത്തിക വർഷത്തിലെ ആദ്യമാസ വിലയിരുത്തൽ യോ​ഗത്തിന് ശേഷം അദ്ദേഹം വ്യക്തമാക്കി. 

ഐടി മേഖലയിൽ സാധാരണയായി പരിചയ സമ്പന്നരായ ജീവനക്കാരുടെ എണ്ണം കുറവും പുതുമുഖങ്ങളുടെ എണ്ണം കൂടുതലുമായിരിക്കും. തുടക്കക്കാർക്ക് വലിയ ശമ്പളം നൽകേണ്ട എന്നതാണ് ഇതിന് കാരണം. 2025 ലെ ഒന്നാം പാദത്തിൽ കോഗ്നിസന്റ് വലിയ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആരോഗ്യ ശാസ്ത്ര, ധനകാര്യ സേവന മേഖലകളിലെ വലിയ ഇടപാടുകളാണ് കമ്പനിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img