03:45am 16 August 2026
NEWS
പാറ്റസമരം പാളി; സമരക്കാർക്ക് സുപ്രീംകോടതി പ്രായപരിധി നിശ്ചയിച്ചു; പഞ്ചാബ് ലക്ഷ്യം തകർത്തോ?
14/08/2026  04:29 PM IST
അഡ്വ.എം. മനോഹരൻപിള്ള
പാറ്റസമരം പാളി; സമരക്കാർക്ക് സുപ്രീംകോടതി പ്രായപരിധി നിശ്ചയിച്ചു; പഞ്ചാബ് ലക്ഷ്യം തകർത്തോ?

ആദ്യം ആലോചിക്കേണ്ട വിഷയം നീറ്റുപരീക്ഷ ക്രമക്കേടുകൾക്കെതിരെ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ ഇരുപതുപേരുടെ രക്ഷകർത്താക്കളെ ആരെയും ജന്ദർ മന്ദറിലെ സമരപന്തലിൽ കണ്ടില്ല എന്നതാണ്.
ജർമ്മനിയിലിരുന്നുകൊണ്ട് ഇൻസ്റ്റഗ്രാമിലൂടെ ഇൻഡ്യാവിരുദ്ധ വാർത്തകൾ ചമയ്ക്കുന്ന ദ്രുവ് രതിയായിരുന്നു ജൻസി സമരത്തിലെ ആദ്യസ്വപ്ന നായകൻ. ഓപ്പറേഷൻ സിന്ദൂർ പാളിയെന്ന് ഇൻസ്റ്റഗ്രാമിലൂടെ പാകിസ്ഥാൻ പട്ടാളത്തെപ്പോലും തെറ്റിദ്ധരിപ്പിച്ചവനാണ് ദ്രുരാഥി.
ലോകത്തെമ്പാടും നിരാഹാര സമരത്തിന് ഉടമ്പടി എടുത്തിരിക്കുന്ന ചൈനയുടെ ആശ്രിതവത്സലനായ ലഡാക്കുകാരൻ വാങ്ചുക് നിരാഹാര സമരത്തിനിറങ്ങിയത് ആദ്യം അത്ഭുതപ്പെടുത്തിയത് ചൈനീസ് എംബസിയെയാണ്. പീക്കിംഗിൽ നിന്നുള്ള അന്വേഷണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് വരെ എത്തി. ബംഗ്ലാദേശിലെയും നേപ്പാളിലും ജൻസി സമരത്തെ സ്‌പോൺസർ ചെയ്തത് അമേരിക്കൻ ഏജൻസികളായിരുന്നു. ചൈനീസ് എംബസിയുടെ അന്വേഷണം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിയിലെത്തുമ്പോൾ അവർ പൂർണ്ണമായും ആഭ്യന്തര വകുപ്പിന്റെ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമായിരുന്നു. വാങ്ചുകിനെ എൻ.എസ്.എ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി അറസ്റ്റ് ചെയ്ത് 170ദിവസത്തോളം ജയിലിലിടുമെന്ന വാർത്ത ദൽഹിയിലാകെ പരന്നു. അന്ന് ജന്ദർമന്ദറിലെ സമരപ്പന്തലിൽ നിന്ന് മുങ്ങിയ പാറ്റകളുടെ നേതാവ് അഭിജീത്ത് ദിപ്‌കെ മൂന്നാം പക്കണമാണ് പൊങ്ങിയത്. രണ്ട് കേന്ദ്ര മന്ത്രിമാരെയും ലഡാക്ക് ഭരണകൗൺസിൽ നേതാവിനെയും ഓടിച്ചിട്ട് പിടിച്ചാണ് നാരങ്ങാ വെള്ളം സംഘടിപ്പിച്ചത്. പാകിസ്ഥാനിൽ ഒരു 50 മിനിറ്റ് നേരത്തെ ഇൻഡ്യ വിരുദ്ധ പ്രസംഗത്തിന് 15 ലക്ഷം രൂപ കൂലിയായി വാങ്ങിയിട്ടുള്ള വാങ്ചുക് ഒരു മാസത്തെ നിരാഹാരമെന്ന ജീവിതപ്പന്താട്ടത്തിന് 10 കോടി എങ്കിലും വാങ്ങിക്കാണും. ദൽഹി ഹൈക്കോടതി അങ്ങനെ വാങ്ചുകിനെ രക്ഷിച്ചു.

അഭിജീത്ത് കേജരിവാളിന്റെ ശിഷ്യൻ, അഭിനവ പാറ്റ

അരവിന്ദ് കേജരിവാൾ 2012 ൽ ദൽഹിയിൽ അണ്ണാഹസാരെയുടെ അഴിമതിവിരുദ്ധ നിരാഹാര സമരം നടക്കുമ്പോൾ മീഡിയ അഡൈ്വസർ ആയിരുന്നു അഭിജീത്ത്. പിന്നെ ആം ആദ്മിയുടെ പുഷ്‌ക്കരകാലം മുഴുവൻ ആഘോഷിച്ചുകൊണ്ടാടി ആ യു.പിക്കാരൻ. ഖാലിസ്ഥാൻ ഫണ്ട് ലഭിക്കുന്ന ആം ആദ്മിയുടെ ഇൻഡ്യയിലെ ഇടനിലക്കാരനായിരുന്നു അഭിജീത്ത്. പഠിക്കാനെന്ന പേരിൽ അമേരിക്കയിൽ ചേക്കേറിയ അഭിജീത്തിന്റെ ബുദ്ധികേന്ദ്രത്തിലുദിച്ച ലക്ഷ്യമായിരുന്നു സി.ജെ.പി എന്ന പാറ്റാപ്പാർട്ടി. 2027 ൽ നടക്കാൻ പോകുന്ന പഞ്ചാബ് ഇലക്ഷൻ സ്വപ്നം കണ്ടാണ് പാറ്റാപ്പാർട്ടിയുമായി കേജരിവാൾ അഭിജീത്തിനെ ഇറക്കിയത്. പഞ്ചാബിലെ സിക്കുകാരെ ഒതുക്കാൻ വേണ്ടി കാനഡായിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ ഇൻഡ്യയിലെ ലിങ്കാണ് അഭിജീത്ത്. ഇൻഡ്യയിലെ ഇന്റലിജൻസ് വിഭാഗം കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ ഗവൺമെന്റ് അഭിജീത്തിനെ ഇൻഡ്യയിലേക്ക് ഡീപോർട്ട് ചെയ്തു. യു.പിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന അഭിജീത്തിന്റെ കൂർമ്മബുദ്ധിയിലെ ആശയമാണ് പാറ്റാപ്പാർട്ടിയും പാറ്റയുടെ ഇംഗ്ലീഷ് പേരും. സമ്പന്നനല്ലെങ്കിലും കേരളത്തിലെയും പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാൻ അഭിജീത്തിന് കഴിഞ്ഞു. ബംഗ്ലാദേശിലും നേപ്പാളിലും ജൻസികൾക്ക് ട്രെയിനിംഗ് കൊടുക്കുന്ന അമേരിക്കൻ സെന്ററുകളിലെ ട്രെയിനിംഗ് പരിചയവും ജന്ദർമന്ദർ സമരത്തിൽ അഭിജീത്തിന് മുതൽക്കൂട്ടായി. ജൻസികൾക്കാവശ്യമായ ഇന്റർനെറ്റ് സൗകര്യങ്ങൾ, കള്ളും പെണ്ണും കഞ്ചാവും മയക്കുമരുന്നും വിവിധയിനം ഭക്ഷണങ്ങളും സമരത്തിൽ തലകുത്തി നിൽക്കണമെങ്കിൽ എന്ത് സമരത്തിനും തയ്യാറായവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചതിന് ഏതെങ്കിലും റിക്രൂട്ടിംഗ് സംവിധാനത്തിന്റെ ആവശ്യവുമില്ല. മുകൾത്തട്ടിലുള്ള സംഘത്തിൽ രാഷ്ട്രീയമുള്ളവർ കാണും. പിന്നെ സെലിബ്രിറ്റികൾക്കാണെങ്കിൽ സ്‌പോൺസർമാരെ അവർ തന്നെ കണ്ടുപിടിച്ച് പണം സംഘടിപ്പിച്ചുകൊള്ളും.

പണ്ടൊരിക്കൽ തങ്കമണിയിൽ പെണ്ണുങ്ങളെ പോലീസ് വേട്ടയാടിയപ്പോൾ ബി.ജെ.പിയുടെ സ്ഥാനാർത്ഥിവരെയൊക്കെയായ ഒരു വനിതാനേതാവ് കേരളത്തിലെ വനിതാനേതാവായ സെലിബ്രിറ്റി കവയിത്രി സുഗതകുമാരിയെയും മാധവിക്കുട്ടിയെയും തങ്കമണിക്ക് ക്ഷണിച്ചു. അന്ന് സെലിബ്രിറ്റികൾവച്ച വ്യവസ്ഥകൾ ബി.ജെ.പി നേതാവിന് സുഖിച്ചില്ല. അവർ സെലിബ്രിറ്റികളെ പച്ചത്തെറി പറഞ്ഞിട്ട് സ്വന്തം കാറിൽ അനുയായികളെയും കൂട്ടി തങ്കമണിക്ക് പോയി. റേയ്ച്ചൽ മത്തായി എന്നായിരുന്നു ആ വനിതാനേതാവിന്റെ പേര് എന്നാണ് എന്റെ ഓർമ്മ.
കേരളത്തിൽ നിന്നുള്ള ലീഡിംഗ് ആങ്കറിസ്റ്റ് രഞ്ജിനി ഹരിദാസ് എന്ന സെലിബ്രിറ്റിയും ദൽഹിയിലെ ജൻസി സമരത്തിന് എത്തിയിരുന്നു. വിമാനം താനേ വന്ന് രഞ്ജിനിയെ റാഞ്ചിക്കൊണ്ടുപോയതൊന്നുമല്ല. രഞ്ജിനിയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാവുന്ന ആരെങ്കിലും കാണും. ഇന്റർനെറ്റും വൈഫൈയും മാത്രമല്ല സെലിബ്രിറ്റികളുടെ എല്ലാ ആവശ്യങ്ങളും അടങ്ങുന്ന നീറ്റിനെ കൊഴുപ്പിച്ചെടുത്തത് മയക്കുമരുന്നടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളാണ്.

കേരളം കണ്ട ദീർഘമായ ആശാസമരം. സെക്രട്ടറിയേറ്റിനെ കോരിത്തരിപ്പിച്ച ആ സമരത്തിൽ ഒരു സെലിബ്രിറ്റിപ്പാർട്ടികളും തിരിഞ്ഞുനോക്കിയില്ല. മമ്മൂട്ടിയെപ്പോലുള്ളവർ തിരുവനന്തപുരത്ത് വന്നില്ല. ആശകൾ സി.പി.എമ്മിന് എതിരാണല്ലോ. പക്ഷേ ദൽഹി അങ്ങനെയല്ല. കോൺഗ്രസിനും സി.പി.എമ്മിനും മുസ്ലീങ്ങൾക്കും പ്രിയപ്പെട്ട ജെൻസി സമരമായിരുന്നല്ലോ.

ധർമ്മേന്ദ്രപ്രധാന്റെ രാജി വിജയിച്ചതാര്?

കഴിഞ്ഞ 4 മാസങ്ങളോളമായി ദൽഹി രാഷ്ട്രീയവും ബി.ജെ.പിയുടെ അന്തപ്പുരങ്ങളും ചർച്ച ചെയ്യുന്ന വിഷയമാണ് കേന്ദ്രമന്ത്രിസഭ പുനഃസംഘടന. ഇതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുതവണ വിദേശപര്യടനത്തിന് പോയിരുന്നു. പ്രധാനമന്ത്രി മടങ്ങിയെത്തിയാലുടൻ നടക്കും എന്ന ശ്രുതി ഏറ്റവും കേൾപ്പിച്ചത് മാധ്യമങ്ങളാണ്. നീറ്റുപ്രശ്‌നം തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്നത് ധർമ്മേന്ദ്ര പ്രധാന്റെ രാജിയായിരുന്നു. അത് അത്ര ഈസിയല്ലെന്ന് ഏറ്റവും നന്നായി അറിയുന്നയാൾ നരേന്ദ്രമോദി മാത്രമാണ്. കാരണം ഒറീസ്സക്കാരനായ പ്രധാൻ എബിവിപിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. ആർ.എസ്.എസിലും ബി.ജെ.പിയിലും ചോദ്യം ചെയ്യപ്പെടാനാകാത്ത സ്വാധീനവും സ്വാതന്ത്ര്യവുമുള്ള പ്രധാനെ ആർക്കും പിടിച്ചിറക്കി വിടാവുന്ന അശക്തനല്ല.

നീറ്റ് സമരത്തിന്റെ പേരിൽ ദൽഹിയിൽ അരങ്ങേറിയത് വിദേശ ആധിപത്യമുള്ള ജൻസിസമരമാണെന്നും, അത് മോദി സർക്കാരിനെ അട്ടിമറിക്കാൻ ആസൂത്രണം ചെയ്തതാണെന്നുള്ള രാഷ്ട്രീയ തിരിച്ചറിവാണ് പ്രധാനെ രാജിക്ക് സന്നദ്ധനാക്കിയത്. അദ്ദേഹത്തിന്റെ രാജിക്കത്തിലും ഈ പരാമർശം ഉണ്ടായിരുന്നു. മന്ത്രിസഭാ പുനഃസംഘടനയിൽ വിദ്യാഭ്യാസ മന്ത്രിയായി പ്രഹളാദജ്യേത്സ്യ വരുമെന്നും പുനസംഘടനയിൽ മറ്റൊരു പ്രധാന വകുപ്പുമായി ധർമ്മേന്ദ്ര പ്രധാൻ ചുമതലയേൽക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 

ആം ആദ്മി വീണ്ടും പഞ്ചാബ് പിടിക്കുമോ?

നടക്കാനിരിക്കുന്ന പഞ്ചാബിന്റെ ഭരണമാണ് ആം ആദ്മിയുടെയും കേജരിവാളിന്റേയും ലക്ഷ്യം. സി.ജെ.പിയെ രക്ഷപ്പെടുത്തിയതുതന്നെ പഞ്ചാബിനെ ലക്ഷ്യം വച്ചാണ്. കോൺഗ്രസ്സിന്റെ പിന്നാലെയും ബി.ജെ.പിക്കൊപ്പവും മാറിമാറി ചാഞ്ചാടിക്കളിക്കുന്ന പഞ്ചാബിലെ സിക്കുജനതയെ ഖാലിസ്ഥാൻ വാദികളുടെ വാലിൽ കൊണ്ടുകെട്ടുന്ന ഖാലിസ്ഥാൻ ഫ്രണ്ടിനുവേണ്ടി വിടുപണി ചെയ്യുന്ന ജോലിയാണ് അരവിന്ദ് കേജരിവാളും ശിഷ്യൻ അഭിജീത്ത് ദിപ്‌കെയും ചെയ്തുകൊണ്ടിരിക്കുന്നത്. ഖാലിസ്ഥാൻ പണം വന്നപ്പോഴാണ് ചീറ്റിക്കിടന്ന പാറ്റാ സമരത്തിനുണർവ്വുണ്ടായത്.
രാഹുൽഗാന്ധിയെയും കൂട്ടരേയും വാങ്ങ്ചുങിന്റെ നിരാഹാരവും സി.ജെ.പിയുടെ നീറ്റ് സമരവും കൊഴുപ്പിക്കാനുള്ള അവരുടെ രാഷ്ട്രീയ നീക്കങ്ങളെയും അരവിന്ദ് കേജരിവാൾ എന്തുകൊണ്ട് എതിർത്തു. കാര്യം വളരെ നിസ്സാരം. ആം ആദ്മി പാർട്ടിക്ക് പഞ്ചാബ് പോലെ ഗുജറാത്തിലും ഗോവയിലും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സിനെപ്പോലെ അവർക്കും കണ്ണുണ്ട്. അതുകൊണ്ടാണ് കേജരിവാൾ പരസ്യമായി രാഹുലിനെ എതിർത്തത്.

ഇൻഡ്യസഖ്യം വെറും ഈർക്കിൽ സഖ്യം

കേരളത്തിൽ കോൺഗ്രസ്സിനേയും യു.ഡി.എഫിനേയും ഏറ്റവും കൂടുതൽ ബി.ജെ.പിയെക്കാൾ എതിർക്കുന്നത് പിണറായി നയിക്കുന്ന ഇടതുപക്ഷമാണ്. പിണറായിയോടൊപ്പം കേരളത്തിൽ നിൽക്കുന്ന ജോൺബ്രിട്ടാസും റഹീമും ദൽഹിയിൽ ബേബിയോടൊപ്പമാണ്.
തമിഴ്‌നാട്ടിൽ ഡി.എം.കെ. പൂർണ്ണമായും ഇൻഡ്യമുന്നണിക്ക് പുറത്താണ്. ഫലത്തിൽ തമിഴ്‌നാട്ടിൽ ആ സാധനമില്ല. തമിഴ്‌നാട്ടിലും ഇൻഡ്യാസഖ്യത്തിൽ സി.പി.എം- സി.പി.ഐ ചില്ലറകളെ ഉള്ളൂ.കർണ്ണാടകത്തിൽ ഭരണമുള്ളതുകൊണ്ട് കോൺഗ്രസ്സിന് ഇൻഡ്യസഖ്യം വേണ്ട. യു.പിയിൽ അഖിലേഷ് യാദവിന്റെ സഹായം കോൺഗ്രസിനുണ്ട്. ഇൻഡ്യാസഖ്യത്തിലെ ഒന്നാം കക്ഷി സമാജ്‌വാദി പാർട്ടിയാണ്. പശ്ചിമബംഗാളിൽ തൃണമൂലും, കോൺഗ്രസ്സും സി.പി.എം അടക്കമുള്ള ഇൻഡ്യസഖ്യം ഒരു പൂജ്യം മുന്നണിയാണ്. മഹാരാഷ്ട്രയിൽ ശിവസേനയിൽ ഭൂരിഭാഗവും ബി.ജെ.പിയിലായി കഴിഞ്ഞു. ശരത് പവ്വാറിന്റെ മകൾ സുപ്രിയാസുലെയും ബി.ജെ.പിയുമായി അടുത്തുകഴിഞ്ഞു. തമിഴ്‌നാട്ടിൽ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റോടെ കോൺഗ്രസ് അടങ്ങുന്ന വിജയ് മുന്നണി ശക്തമായ പ്രതിഷേധം നേരിടുന്നു.

ജൻസിക്കെതിരെ സുപ്രീംകോടതി

പാറ്റകളുടെ സമരത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് കണ്ടത് നീറ്റ് വിദ്യാർത്ഥികളുടെ സമരമായിട്ടാണ്. പോലീസ് ചാർജ്ജ് ചെയ്ത കേസുകളിലെ പ്രതികളെ പ്രായം കൊണ്ട് രണ്ടായി തിരിച്ചു. 18 വയസ്സിൽ താഴെയുള്ളവരെ വിദ്യാർത്ഥികളുടെ ലിസ്റ്റിലാക്കി. അതിനുമുകളിലുള്ളവരെ ജാമ്യമുള്ള വകുപ്പുകൾ എന്നും ജാമ്യമില്ലാത്ത വകുപ്പുകൾ എന്ന് തിരിച്ചു. എങ്കിലും സമരക്കാരെ സ്ത്രീയെന്നോ പുരുഷനെന്നോ തിരിച്ചില്ല.

ദൽഹി പോലീസ് വിദ്യാർത്ഥികളുടെ പേരിൽ കേസ്സുകൾ എടുത്തിട്ടുണ്ട്. പോലീസുകാരും ഉദ്യോഗസ്ഥരും വരുന്ന വിഭാഗങ്ങളുടെ കുടുംബത്തിൽപ്പെട്ട ഭാര്യമാർ, വനിതാപോലീസുകാരുടെ ഭർത്താക്കൾ, മക്കൾ, ബന്ധുക്കൾ എന്നിവരെല്ലാം സമരക്കാരെ പ്രതികളാക്കി ഫയൽ ചെയ്ത നൂറുകണക്കിന് എഫ്.ഐ.ആർ കൾ ഉണ്ട്. പൊതുതാൽപ്പര്യത്തിന്റെ പേരിൽ ഈ സ്വകാര്യ അന്യായങ്ങളുടെ എഫ്.ഐ.ആർ കൾ റദ്ദാക്കാൻ ഗവൺമെന്റിന് അധികാരമില്ല. ഉദാഹരണത്തിന് പാറ്റ നേതാവ് അഭിജീത്തിനെതിരെ 200 ഓളം എഫ്.ഐ.ആർകൾ ഉണ്ട്. അതിൽ 170 ഉം ഫയൽ ചെയ്തിരിക്കുന്നത് പോലീസ് കുടുംബങ്ങളാണ്. ദൽഹി പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സി.ആർ.പി.എഫ് എന്നീ പോലീസ് ഫോഴ്‌സുകളാണ് സമരം നിയന്ത്രിക്കാൻ സമരരംഗത്തുണ്ടായിരുന്നത്. ദേശീയ സെക്യൂരിറ്റി ആക്ട് പ്രകാരം കേസ് ചാർജ്ജ് ചെയ്തിട്ടുള്ളത് രാഹുൽഗാന്ധി, പ്രിയങ്കഗാന്ധി, ഖാർഗെ, കെ.സി. വേണുഗോപാൽ, എം.എ. ബേബി, ജോൺബ്രിട്ടാസ്, കേരളത്തിൽ നിന്നുവന്ന ഡി.വൈ.എഫ്.ഐ, മുസ്ലീംലീഗ് നേതാക്കൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുവന്ന സമരവോളണ്ടിയറന്മാർ എന്നിവരെല്ലാം വിവിധ രാഷ്ട്രീയ സമരങ്ങളുടെ പേരിൽ കേസുകളിൽ പ്രതികളായേക്കും.

ജൻസിസമരം വിദേശ ഡീൽ ഉറപ്പായി

നീപ്പാളിലേയും ബംഗ്ലാദേശിലേയും ജൻസി സമരത്തിൽ ട്രെയിനിംഗ് കൊടുത്തിരുന്ന ജോർദ്ദാൻ ബ്രൗൺ എന്ന അമേരിക്കൻ എയർഫോഴ്‌സിലെ മുൻ ഉദ്യോഗസ്ഥൻ ഇൻഡ്യയിലെ ഇന്റലിജൻസ് വിഭാഗത്തിന്റെ കസ്റ്റഡിയിലായി. അമേരിക്കയിൽ നിന്നും തായ്‌ലന്റിൽ ഇറങ്ങി ശ്രീലങ്ക വഴി ബോട്ട്മാർഗ്ഗം യു.പി. അതിർത്തിയിൽ കൂടി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് ജോർദ്ദാൻ പിടിയിലായത്. പാറ്റാ സമരം കഴിഞ്ഞ് നീറ്റ് വിദ്യാർത്ഥികളടക്കം വണ്ടിക്കൂലി പോലുമില്ലാതെ അനാഥരായി അലയുമ്പോൾ ദൽഹിയിലെ ഒരു പഞ്ചനക്ഷത്രഹോട്ടലിൽ നിശാലഹരിപ്പാർട്ടി ആഘോഷി ക്കുമ്പോൾ അവിടെ നിന്നും വിദേശപൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേപ്പാളിൽ വീണ്ടും ജൻസി കലാപം വരാൻ പോകുന്നു എന്ന വാർത്ത ലഭിച്ചതിനെ തുടർന്നാണ് ഇൻഡ്യയിലെ ഇന്റലിജൻസി വിഭാഗം ജോർദ്ദാനെ ഉന്നംവച്ച് വലവീശിയത്. ഇൻഡ്യയിൽ നീറ്റ് സമരത്തിന്റെ മറവിലുള്ള പാറ്റാ സമരത്തിലും ട്രെയിനർ ജോർദ്ദാൻ ആണോ എന്നും കേന്ദ്ര പോലീസ് അന്വേഷണത്തിൽ വ്യക്തമാകും.

ഈ ജൻസികൾ പാറ്റ ആയാലും പൂച്ച ആയാലും പട്ടി ആയാലും ഒരു കാര്യം മനസ്സിലാക്കണം. ഭാരതം ബംഗ്ലാദേശോ നേപ്പാളോ അല്ല. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ അണുവായുധം പോലുമില്ലാത്ത കാലത്ത് അടിയറവ് പറയിപ്പിച്ച രാജ്യമാണ് ഇൻഡ്യ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img