
ഇന്ത്യയിലെ മുൻനിര കപ്പൽശാലയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിൽ (CSL) 70 ടണ്ണിന്റെ 2 ബൊല്ലാർഡ് പുൾ ടഗ്ഗുകൾക്കായുള്ള നിർമ്മാണ കരാർ പോൾസ്റ്റാർ മാരിടൈം ലിമിറ്റഡിൽ നിന്നും ലഭിച്ചു. സി.എസ്.എല്ലി.ന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡുമായി ( യു.സി.എസ്.എൽ) മുമ്പ് കരാർ ചെയ്ത 70 ടൺ ബൊല്ലാർഡ് പുൾ ടഗ്ഗുകളുടെ 3 എണ്ണത്തിന് പുറമേയാണിത്. ഹാർബർ ടഗ്ഗുകൾ, കോസ്റ്റൽ ടോവിംഗ് & അസിസ്റ്റൻസ്, തുറമുഖങ്ങളിലെ മറൈൻ സേവനങ്ങൾ എന്നിവ പ്രധാനം ചെയ്യുന്ന മുൻനിര സ്ഥാപനമാണ് പോൾസ്റ്റാർ മാരിടൈം ലിമിറ്റഡ്.
ലോകത്തിലെ മുൻനിര ഹാർബർ ടഗ്ഗ് ഡിസൈൻ ഹൗസായ റോബർട്ട് അലൻ ലിമിറ്റഡിന്റെ ഡിസൈനുകൾ അനുസരിച്ചായിരിക്കും ടഗ്ഗുകൾ ഇന്ത്യയിൽ നിർമ്മിക്കുക. സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി എ.എസ്.ടി.ഡി.എസ് നിലവാരം പാലിച്ചുകൊണ്ട് ആണ് സിഎസ്എല്ലും ഉഡുപ്പി-സിഎസ്എല്ലും ഇന്ത്യയിൽ റോബർട്ട് അലൻ ടഗ്ഗുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ടഗ്ഗുകളുടെ ഡെലിവറി സമയക്രമവും ഗുണനിലവാരവും എ.എസ്.ടി.ഡി.എസ് മാനദണ്ഡപ്രകാരമായിരിക്കും എന്ന് സി.എസ്.എല്ലും ഉഡുപ്പി-സിഎസ്എല്ലും ഉറപ്പ് നൽകുന്നു. ഈ പദ്ധതിക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉഡുപ്പി-സി.എസ്.എല്ലിൽ പുരോഗമിക്കുകയാണ്.
സി.എസ്.എല്ലി.ന്റെ കൊച്ചിയിലെ യാർഡിൽ വർക്ക്-ഷെയർ കരാർ പ്രകാരം സി.എസ്.എല്ലും ഉഡുപ്പി-സി.എസ്.എല്ലും സംയുക്തമായി കപ്പലുകൾ നിർമ്മിക്കും. ജപ്പാനിലെ നിഗറ്റ ഐ.എച്ച്.ഐ പവർ സിസ്റ്റംസ് കമ്പനി ലിമിറ്റഡിൽ നിന്നുള്ള 1838 കിലോവാട്ട് 2-മെയിൻ എഞ്ചിനുകളും 2.7 മീറ്റർ പ്രൊപ്പല്ലറുകളും ഉപയോഗിച്ചായിരിക്കും ടഗ്ഗ് കൾ പ്രവർത്തിക്കുക.
മെയ്ക്ക് ഇൻ ഇന്ത്യ പ്രോഗ്രാമിന് കീഴിൽ സി.എസ്.എൽ ഗ്രൂപ്പ് ഇതിനകം 4 ടഗ്ഗുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഈ കരാറോടെ, നിലവിലെ ഓർഡർ ബുക്കിൽ 18 ടഗ്ഗുകളും 2 ഗ്രീൻ ടഗ്ഗുകളും ഉൾപ്പെടുന്നു, അവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
"പോൾസ്റ്റാറിൽ നിന്ന് ആവർത്തിച്ചുള്ള ഓർഡർ ലഭിക്കുന്നതിൽ സി.എസ്.എൽ വളരെ സന്തോഷിക്കുന്നു, കൂടാതെ ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ച ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (ജി.ടി.ടി.പി) വഴി ബാറ്ററി ഇലക്ട്രിക് ടഗ്ഗുകൾ അവതരിപ്പിച്ചുകൊണ്ട് കപ്പൽ നിർമ്മാണ വ്യവസായത്തെ പരിവർത്തനം ചെയ്യാൻ കപ്പൽ ശാല പ്രതിജ്ഞാബദ്ധമാണ്," സിഎസ്എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു . എസ്. നായർ പറഞ്ഞു.










