12:20pm 13 November 2026
NEWS
തീരദേശ സംരക്ഷണത്തിന് കൈകോര്‍ത്ത് എൻ്റെ കടൽ പദ്ധതിയുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡും യുവജന സംഘനയായ റൈസ് അപ്പ് ഫോറവും
03/10/2025  04:50 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തീരദേശ സംരക്ഷണത്തിന് കൈകോര്‍ത്ത് എൻ്റെ കടൽ പദ്ധതിയുമായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡും യുവജന സംഘനയായ റൈസ് അപ്പ് ഫോറവും

കൊച്ചി:  കൊച്ചിൻ ഷിപ്യാർഡിൻ്റെയും റൈസ് അപ്പ് ഫോറം എന്ന യുവജന സംഘടനയും കേരളത്തിലെ കടൽതീരങ്ങൾ നവീകരിക്കുന്നതിന്റെയും  സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായി "എൻ്റെ കടൽ" പദ്ധതിയുടെ ഉദ് ഘാടനം സെപ്റ്റംബര്‍ 28ന്  മാലിപ്പുറം ചാപ്പ ബീച്ചിൽ നടന്നു. റൈസ് അപ്പ്‌ ഫോറം ബോർഡ്‌ അംഗം ശില്പ ശശി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊച്ചിൻ ഷിപ്യാർഡിൻ്റെ സി എസ് ആർ ഹെഡ് ശ്രീ. സമ്പത്ത് കുമാർ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയും കൂടാതെ എൻ്റെ കടൽ ഫലകം അനാച്ഛാദനവും നിർവഹിച്ചു.
 

ലോക നാവിക ദിനത്തില്‍ സ്വച്ഛത ഹി സേവ ക്യാമ്പയിനിൻ്റെ ഭാഗമായി  ബീച്ച് ശുചീകരണം പ്രവർത്തനവും എൻ്റെ കടൽ ഫോട്ടോ ഫ്രം റിബൺ കട്ട് ചെയ്ത് കൊച്ചിൻ ഷിപ്യാർഡിൻ്റെ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. സുബ്രമണ്യൻ കെ. കെ ഉദ്ഘാടനം ചെയ്തു. 

ഈ യജ്ഞത്തില്‍ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി,ആലുവ ഗവ: എച്ച് എസ് എസിലെ വിദ്യാര്‍ത്ഥികള്‍, എസ്എന്‍എംഐഎംടി എന്‍ജി. കോളേജിലെ എന്‍എസ്എസ് വിഭാഗം, ഐഐവി യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, മാലിയന്‍കര നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥികള്‍, ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥികള്‍, ഇളംകുന്നപ്പുഴ പഞ്ചായത്തിലെ ഹരിതകര്‍മസേന എന്നിവരടങ്ങിയ 300ലധികം ആളുകള്‍ പങ്കാളികളായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img