08:16am 08 November 2026
NEWS
കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി,ഓർത്തോപീഡിക് കഡാവെറിക് പരിശീലന അക്കാദമി ആരംഭിച്ചു
13/04/2025  06:51 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി,ഓർത്തോപീഡിക് കഡാവെറിക്  പരിശീലന അക്കാദമി  ആരംഭിച്ചു
HIGHLIGHTS

കൊച്ചിയിൽ ഓർത്തോപീഡിക് സൊസൈറ്റി നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ കാഡവെറിക് ട്രെയിനിംഗ് അക്കാദമി ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രാജീവ് രാമൻ ഉദ്ഘാടനം ചെയ്യുന്നു. (വലത്തു നിന്ന്) ഡോ. ആർ വേണുഗോപാൽ, കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡൻ്റ്ഡോ ജോൺ ടി ജോൺ;  കേരള ഓർത്തോപീഡിക് അസോസിയേഷൻ പ്രസിഡൻ്റ് ഡോ ശ്രീനാഥ് കെ ആർ, ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് സജീവ കൊമ്പാറ, കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ ജിസ് ജോസഫ് പനക്കൽ 
എന്നിവർ സമീപം.

കൊച്ചി: അസ്ഥി ശസ്ത്രക്രിയാ  വിദഗ്ദ്ധർക്കായി അക്കാദമി ഓഫ് കഡാവെറിക് ട്രെയിനിങ്ങ്  കൊച്ചിയിൽ ആരംഭിച്ചു. കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി  ചാലക്കയിലെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി സഹകരിച്ചാണ് അക്കാദമി ആരംഭിച്ചിട്ടുള്ളത്. ഒരു ഓർത്തോപീഡിക് സൊസൈറ്റി യുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന രാജ്യത്തെ ആദ്യത്തെ അക്കാദമിയാണിത്.

ഓർത്തോപീഡിക് സർജിക്കൽ വിദ്യാഭ്യാസത്തിലെ ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് അക്കാദമി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. രാജീവ് രാമൻ പറഞ്ഞു.

രോഗികളിൽ നടത്തേണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ മൃതശരീരത്തിൽ പരിശീലനം നടത്തി വൈദഗ്ധ്യം നേടുന്നതിന്  അക്കാദമി സഹായിക്കും.ഉയർന്ന അപകടസാധ്യതയുള്ളതും അടിയന്തരവുമായ ശസ്ത്രക്രിയകളിൽ, ശസ്ത്രക്രിയാ വിദഗ്ധർക്ക്  ഇത് ഏറെ ഉപയോഗപ്രദമാകുമെന്ന് ഡോ രാജീവ് രാമൻ പറഞ്ഞു.

ഇവിടുത്തെ പ്രായോഗിക പരിശീലനം  ശസ്ത്രക്രിയയുടെ കൃത്യത വർദ്ധിപ്പിക്കാനും ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന്  കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജോൺ ടി ജോൺ പറഞ്ഞു.

സിമുലേഷൻ, സിന്തറ്റിക് മോഡലുകൾ എന്നിവ ഉപയോഗിച്ചുള്ള പഠനത്തേക്കാൾ സ്വാഭാവികമായും ഏറെ മുന്നിലാണ് മൃതശരീരം ഉപയോഗിച്ചുള്ള ശസ്ത്രകിയാ പഠനം.

ഉപരിപഠനത്തിനും, പുതിയ സർജൻമാർക്കും മതിയായ പരിശീലനം ഇതുവഴി സാധ്യമാകുമെന്ന് കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി - എ. സി.ടി ചെയർമാൻ ഡോ. ആർ. വേണുഗോപാൽ പറഞ്ഞു.

അത്യാഹിതങ്ങൾ വഴിയുണ്ടാവുന്ന സങ്കീർണ്ണ  സാഹചര്യങ്ങളിൽ  രോഗികൾക്ക് പലപ്പോഴും ഒന്നിലധികം ഒടിവുകളോ ഗുരുതരമായ സന്ധി പരിക്കുകളോ ഉണ്ടാവാം.

മൃതദേഹങ്ങളിൽ ശസ്ത്രക്രിയ പരിശീലിക്കുന്നത് അത്തരം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾക്ക് തയ്യാറെടുക്കാനും , ഓപ്പറേറ്റിംഗ്  ആത്മവിശ്വാസം വർദ്ധിപ്പിക്കാനും 
ശസ്ത്രക്രിയാ വിദഗ്ധനെ
 സഹായിക്കുമെന്ന് കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കൽ പറഞ്ഞു.

പുതിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകൾ, ഉപകരണങ്ങൾ, ഇംപ്ലാന്റുകൾ എന്നിവ പരീക്ഷിക്കുന്നതിനും പരിശീലന കേന്ദ്രം ഉപയോഗിക്കും. 

കൃത്യത ഏറെ നിർണായകമായ ആർത്രോസ്കോപ്പി,  സന്ധി, നട്ടെല്ല്  എസിവയ്ക്ക് കീ ഹോൾ വഴിയുള്ള  ശസ്ത്രക്രിയകൾ പഠിപ്പിക്കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കും, ഡോ.ജിസ് ജോസഫ് പറഞ്ഞു.

കേരള ഓർത്തോപീഡിക് അസോസിയേഷൻ (കെ‌.ഒ‌.എ) പ്രസിഡന്റ് ഡോ. ശ്രീനാഥ് കെ ആർ, കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. ജോൺ ടി ജോൺ ;സെക്രട്ടറി ഡോ. ജിസ് ജോസഫ് പനക്കൽ; ട്രഷറർ ഡോ. ജോയ്സ് വർഗീസ് എം ജെ; കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി - എ സി.ടി ചെയർമാൻ ഡോ. ആർ. വേണുഗോപാൽ; ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് ജനറൽ ഡോ. ഇന്ദിരാ കുമാരി; ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ സജീവ ബാബു കൊമ്പാറ; ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മെഡിക്കൽ സൂപ്രണ്ട്  ഡോ. അനൂപ് വിൻസെൻ്റ്; ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മഞ്ജുഷ. കെ എന്നിവർ ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

അക്കാദമിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് 25 യുവ ഓർത്തോപീഡിക് സർജൻമാർക്കായി  ആർത്രോസ്കോപ്പി, ആർത്രോപ്ലാസ്റ്റി എന്നിവയിൽ രണ്ട് ദിവസത്തെ കഡാവെറിക് വർക്ക്ഷോപ്പും നടന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img