02:17pm 13 November 2026
NEWS
വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ കൊപ്ര ഇറക്കുമതിക്ക് ഉടൻ അനുമതി നൽകണം കൊച്ചിൻ ഓയിൽ മർച്ചൻ്റ്‌സ് അസോസിയേഷൻ (COMA)
03/10/2025  04:58 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ കൊപ്ര ഇറക്കുമതിക്ക് ഉടൻ അനുമതി നൽകണം കൊച്ചിൻ ഓയിൽ മർച്ചൻ്റ്‌സ് അസോസിയേഷൻ (COMA)

കൊച്ചി: ആഭ്യന്തര വിപണിയിൽ വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് നിയന്ത്രിച്ച് സാധാരണ ജനങ്ങൾക്ക് ന്യായമായ വിലയിൽ വെളിച്ചെണ്ണ ലഭ്യമാക്കുന്നതിന് കൊപ്ര (Copra) വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ഉടൻ അനുമതി നൽകണമെന്ന് കഴിഞ്ഞ ദിവസ്സം മട്ടാഞ്ചേരിയിൽ  നടന്ന 90 -)൦ വാർഷിക സമ്മേളനത്തിൽ കൊച്ചിൻ  ഓയിൽ മർച്ചൻ്റ്‌സ് അസോസിയേഷൻ (COMA) ആവശ്യപ്പെട്ടു.നിലവിലെ ആഭ്യന്തര ഉത്പാദനം രാജ്യത്തെ മൊത്തം ആവശ്യകത നിറവേറ്റുന്നതിന് പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച COMA പ്രസിഡന്റ് ശ്രീ തലത്ത് മുഹമ്മദ്   അറിയിച്ചു. വെളിച്ചെണ്ണയുടെ വില പൊതുവിപണിയിൽ അനിയന്ത്രിതമായി വർധിക്കുകയും ഇത് സാധാരണ ജനങ്ങളുടെ ബജറ്റിനെ ഗുരുതരമായി ബാധിക്കുകയും ചെയ്തിരിക്കുകയാണ്. വെളിച്ചെണ്ണ വിലവർധനവ് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് മൊത്തത്തിൽ കാരണമാകുമെന്ന ആശങ്കയും അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു . അസംസ്കൃത വസ്തുക്കളുടെ ക്ഷാമം കാരണം പ്രതിസന്ധിയിലായ പ്രാദേശിക വെളിച്ചെണ്ണ വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇത് അനിവാര്യമാണ് എന്ന്  വൈസ് പ്രസിഡന്റ് ശ്രീ രാജേഷ് ജോസ് അറിയിച്ചു.  വെളിച്ചെണ്ണ ഒരു അവശ്യഭക്ഷ്യവസ്തുവായതിനാൽ, ഇതിൻ്റെ വിലക്കയറ്റം തടയേണ്ടത് പൊതുജനാരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗം കൂടിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാർ വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും COMA പ്രതീക്ഷ പ്രകടിപ്പിച്ചു.കേരള മെർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്‌സ് (കെഎംസിസി) പ്രസിഡന്റ്  ശ്രീ പി നിസാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.  ഡയറക്ടർ ശ്രീ ആർ റിജു സ്വാഗതം പറഞ്ഞു  വാർഷിക സമ്മേളനത്തോടനുബന്ധിച്ച നടന്ന ചടങ്ങിൽ  സംസ്ഥാന ജി എസ് ടി ഗ്രീവൻസ് റീഡ്രെസ്സൽ  കമ്മിറ്റി അംഗവും, കേരള മെർച്ചന്റ്സ് ചേംബർ ഓഫ് കോമേഴ്‌സ് മുൻ പ്രേസിടെന്റും, ഓൾ കേരളം ഡിസ്ട്രിബുട്ടോഴ്സ്  അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായ ശ്രീ കെ എം ജോൺ പുതിയ GST - 2 പരിഷ്കാരങ്ങളെക്കുറിച്ചു  വിശദീകരിച്ചു .  GST സംവിധാനം കൂടുതൽ ലളിതവും, കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദേശങ്ങളാണ് GST - 2  പരിഷ്കാരങ്ങളിലുള്ളതെന്നു ശ്രീ ജോൺ പറഞ്ഞു.  നികുതിദായകരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും, ബിസിനസ് സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഈ മാറ്റങ്ങൾ സഹായകമാകും.  പുതിയ പരിഷ്‌ക്കാരങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചയും, സംശയ നിവാരണവും സമ്മേളനത്തിൽ നടന്നു .പൊതുയോഗത്തിൽ ശ്രീ Thalath Mohammad-നെ പ്രസിഡന്റായും , ശ്രീ രാജേഷ് ജോസിനെ വൈസ് പ്രെസിഡന്റായും  തെരഞ്ഞെടുത്തു .  ഡിറക്ടര്മാരായി ശ്രീ പ്രകാശ് ബി റാവു , ശ്രീ ഷോമി ജോർജ് , ശ്രീ ആർ റിജു , ശ്രീ കെ വി കൃഷ്ണകുമാർ, ശ്രീ സിബി തോമസ്, ശ്രീ പി അശോക്, ശ്രീ ആദർശ് സ് കമ്മത്, ശ്രീ എ അർജുൻ , ശ്രീ എം ഷൂജാ, എന്നിവരെയും തെരഞ്ഞെടുത്തു.  ശ്രീ രാജേഷ് ജോസ് നന്ദി പ്രകാശനം നടത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img