
അമേരിക്കയിലെ റൈസ് സർവകലാശാലയിലെ ഡോ. പുള്ളിക്കൽ എം. അജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: അഞ്ചാമത് അന്താരാഷ്ട്ര നാനോശാസ്ത്ര-സാങ്കേതികവിദ്യാ സമ്മേളനമായ കൊച്ചിൻ നാനോ 2026ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) തുടക്കമായി. സെപ്റ്റംബർ 28 വരെ നടക്കുന്ന ത്രിദിന സമ്മേളനം കുസാറ്റ്, ഐ.ഐ.എസ്.ഇ.ആർ. തിരുവനന്തപുരം, ടി.ഐ.എഫ്.ആർ. ഹൈദരാബാദ് എന്നിവ സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
അമേരിക്കയിലെ റൈസ് സർവകലാശാലയിലെ ഡോ. പുള്ളിക്കൽ എം. അജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. ഡോ. എം. ആർ. അനന്തറാമൻ സ്വാഗതം പറഞ്ഞു. കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. സി. ആശംസാപ്രസംഗം നടത്തി. സമ്മേളന കൺവീനർ ഡോ. പ്രശാന്ത് രാഘവൻ നന്ദി പറഞ്ഞു.
നാനോശാസ്ത്ര-സാങ്കേതികവിദ്യാ മേഖലയിലെ ഗവേഷകർ, അക്കാദമിക വിദഗ്ധർ, വ്യവസായ രംഗത്തെ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാനോ മെറ്റീരിയലുകൾ, ക്വാണ്ടം മെറ്റീരിയലുകൾ, ഊർജ സംഭരണം, സ്പിൻട്രോണിക്സ്, നാനോ ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിലെ പുരോഗതികൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.
Photo Courtesy - Google







