10:45pm 07 September 2026
NEWS
ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്.പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.
05/09/2026  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലഹരിക്കെതിരെ വീണ്ടും പ്രതിരോധ ശബ്ദമുയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ്. പ്രമുഖരെ അണിനിരത്തി മഹാമാരത്തോണും , വോക്കത്ത ണും സംഘടിപ്പിച്ചു.

കൊച്ചി: സമൂഹത്തെ ഒന്നാകെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെ വേറിട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോഘവത്ക്കരണ സന്ദേശവും ഉയര്‍ത്തി കൊച്ചിന്‍ കസ്റ്റംസ് ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതി കൂടിയായ 'നാഷാമുക്ത് ഭാരത് അഭിയാന്‍റെ' നേതൃത്വത്തില്‍ കൊച്ചില്‍ കസ്റ്റംസ്, സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ തൂഫാന്‍, സാംസ്ക്കാരിക സംഘടനയായ കല തുടങ്ങി സമൂഹത്തിന്‍റെ നാനാതുറയില്‍പ്പെട്ട പ്രമുഖ വ്യക്തികളെയും , ബ്ലേക്ക് - ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ,കായിക പ്രേമികളെയും വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളെയും അണിനിരത്തി മാരത്തോണ്‍ സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള കൊച്ചിന്‍ കസ്റ്റംസിന്‍റെ പോരാട്ടത്തില്‍ വന്‍ജനാവലി തന്നെ മാരത്തോണില്‍ പങ്കാളിയായി. ലഹരിക്കെതിരെയുള്ള സന്ദേശങ്ങളും ബാനറുകളും ഉയര്‍ത്തിയാണ് മാരത്തോണ്‍ നടന്നത്. അഡ്വ.ഡീന്‍ കുര്യാക്കോസ് എം പി മാരത്തോണ്‍ ഉത്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എം എല്‍ എ ജില്ലാ കളക്ടര്‍ പ്രിയങ്ക ജി ഐ എ എസ് മാരത്തോണിന് നേതൃത്വം നല്‍കിയ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണറും സ്പോർട്സ് ഓഫീസറുമായ റോയി വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുടുംബങ്ങളില്‍ നിന്ന് തന്നെ ഉയരണം. ഓരോ കുട്ടികളിലും ചെറിയ പ്രായം മുതല്‍ കായിക പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കുകയും അതിനായി അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ചെറിയ പ്രായത്തിലേ കുട്ടികളില്‍ ലഹരിക്കെതിരെയുള്ള ചിന്തകള്‍ വളര്‍ത്താന്‍ കഴിയും. കായിക താരങ്ങള്‍ പൊതുവെ സ്വന്തം ശരീരം സൂക്ഷിക്കുന്ന ചിന്താഗതി ഉള്ളതിനാല്‍ ലഹരി ഉപയോഗങ്ങളില്‍ നിന്ന് അവര്‍ വിട്ടുനില്‍ക്കുമെന്ന് മാരത്തോണിന്‍റെ സന്ദേശമായി പ്രോഗ്രാമിന് നേതൃത്വം നല്‍കിയ കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ചൂണ്ടിക്കാട്ടി.യുവതി യുവാക്കളും , കുടുംബങ്ങളും പരിപാടിയിൽ അണിനിരന്നത് ശ്രദ്ദേയമായി.കല പ്രസിഡന്റ്എം.എസ്.എൽദോസ് യോഗത്തിൽ അധ്യക്ഷനായി.ജെസി സാജു ,പി.പി.മാത്യു,ജിജി എളുർ ,രാജു കാക്കത്തുരുത്തേൽ,പി. പി ബെന്നി,കെ. വി. ജോളി,ജോർജ് വർഗീസ്,റോയൽ ജോർജ് ,പി. ഇ. സുനിൽ ,കെ. പി. പോൾ തുടങ്ങിയർ സംസാരിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.