
കൊച്ചി : കൊച്ചിൻ കോർപ്പറേഷനും കേരള യുവജന ക്ഷേമ ബോർഡും സംയുക്തമായി നടത്തിയ കേരളോത്സവം 2026 ന്റെ സമാപനം മറൈൻഡ്രൈവിന് സമീപമുള്ള കൊച്ചി നഗരസഭ ഓഫീസ് സമുച്ചയത്തിൽ വച്ച് നടന്നു. കോർപ്പറേഷൻ പരിധിയിലെ വിവിധ വേദികളിൽ വച്ച് 2026 നവംബർ 2 മുതൽ 9 വരെ നടത്തപ്പെട്ട വിവിധ കലാ - കായിക ഇനങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും കേട്ടലോത്സവ സമാപന ദിവസം വിതരണം ചെയ്തു. കൊച്ചി നഗരസഭ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്‌സൺ ജിസ്മി ജെറാൾഡ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം കൊച്ചി നഗരസഭാ മേയർ അഡ്വ മിനിമോൾ വി.കെ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വോളിബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളും ഇന്ത്യയുടെ മുൻ വോളിബോൾ ക്യാപ്റ്റനും അർജുന അവാർഡ് ജേതാവുമായ ടോം ജോസഫ് സമാപന സമ്മേളനത്തിൽ മുഖ്യഥിതി ആയി പങ്കെടുത്തു. മുപ്പതോളം ഇന്റർനാഷണൽ കോമ്പറ്റീഷനുകളിലും. പത്തൊൻപതോളം നാഷണൽ ലെവൽ കോമ്പറ്റീഷനുകളിലും പങ്കെടുത്തിട്ടുള്ള അർജുന അവാർഡ് ജേതാവായ ടോം ജോസഫിനെ കൊച്ചി നഗരസഭയുടെ കേരളോത്സവം സമാപന ചടങ്ങിൽ മുഖ്യാതിഥിയായി ലഭിച്ചതിൽ വളരെ സന്തോഷം ഉണ്ടെന്നും കേരളോത്സവത്തിലൂടെ കലാകായികരംഗത്ത് വരും കാലങ്ങളിൽ നിരവധി നേട്ടങ്ങൾ കൊയ്യാൻ കഴിവുള്ള അതുല്യ പ്രതിഭകളെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടെന്നും കേരളോത്സവത്തിന്റെ തുടർച്ചയെന്നോണം ഡിസംബർ മാസത്തോടെ നഗരസഭയുടെ ആഭിമുഖ്യത്തിൽ മേയേഴ്‌സ് കപ്പ് എന്ന പേരിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും നഗരസഭാ പരിധിയിലെ യുവജന സ്പോർട്സ് ക്ലബ്ബുകളുമായി സഹകരിച്ചു കൊണ്ട് കലാകായിക പ്രതിഭകളെ കണ്ടെത്തുവാൻ ആവശ്യമായ പിന്തുണ നഗരസഭ നൽകുമെന്നും സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യവേ കൊച്ചി മേയർ അഭിപ്രായപ്പെട്ടു.
കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയർ വി.ആർ സുധീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഷാകൃത സുരേഷ് ബാബു, ആന്റണി പൈനു തറ, സീന ടീച്ചർ. ടി കെ അഷ്റഫ്., അഡ്വ. പി.എം. നസീമ, കെ.എ.മനാഫ്, കൗൺസിലർമാരായ വി.എ.ശ്രീജിത്ത്. അഗസ്റ്റിൻ സെബാസ്റ്റ്യൻ, എം. ജി. അരിസ്റ്റോട്ടിൽ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കൊച്ചി നഗരസഭ ട്രോഫിയും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു
Photo Courtesy - Google








