12:38am 29 August 2026
NEWS
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ & ബ്ലൂ ഇക്കോണമി
28/08/2026  08:18 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ  ബ്ലൂ ഇക്കോണമി
HIGHLIGHTS

സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ & ബ്ലൂ ഇക്കോണമി വകുപ്പ് പ്രിൻസിപ്പൽ മിനിസ്റ്റർ വാലസ് കോസ്ഗ്രോ, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് ശ്രീമതി വിനോദിനി സുകുമാറുമായും വൈസ് പ്രസിഡന്റ് ശ്രീ ബിബു ബി. പുന്നൂനൂരുമായി റൗണ്ട് ടേബിൾ ചർച്ചയ്ക്കിടെ സംവദിക്കുന്നു.

കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, സീഷെൽസിലെ ഫിഷറീസ്, അഗ്രിക്കൾച്ചർ & ബ്ലൂ ഇക്കോണമി മന്ത്രാലയത്തിന്റെ ചുമതലയുള്ള പ്രിൻസിപ്പൽ മിനിസ്റ്റർ വാലസ് കോസ്ഗ്രോയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘവുമായി ബിസിനസ് റൗണ്ട് ടേബിൾ ചർച്ച സംഘടിപ്പിച്ചു. ആഗസ്റ്റ് 28ന് വില്ലിംഗ്ടൺ ഐലൻഡിലെ കൊച്ചിൻ ചേംബർ കോൺഫറൻസ് ഹാളിലായിരുന്നു കൂടിക്കാഴ്ച.കൊച്ചിൻ ചേംബർ പ്രസിഡന്റ് ശ്രീമതി വിനോദിനി സുകുമാർ സ്വാഗതം പറഞ്ഞു. കേരളവും സീഷെൽസും തമ്മിലുള്ള ബിസിനസ്, സ്ഥാപനതല ബന്ധങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി. ചേംബർ വൈസ് പ്രസിഡന്റ് ശ്രീ ബിബു ബി. പുന്നൂരാൻ നന്ദി രേഖപ്പെടുത്തി. സീഷെൽസ് പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനും സംവാദത്തിനും അദ്ദേഹം നന്ദി അറിയിക്കുകയും, ഇരുപക്ഷങ്ങളും തമ്മിലുള്ള കൂടുതൽ ബിസിനസ് സഹകരണത്തിന് ആവശ്യമായ പിന്തുണ നൽകാൻ ചേംബർ പ്രതിജ്ഞാബദ്ധമാണെന്നും വ്യക്തമാക്കി.ചേംബർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീ സി. എസ്. കാർത്ത, ശ്രീ സന്തോഷ് കുമാർ, ശ്രീ പ്രകാശ് അയ്യർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.മത്സ്യബന്ധനം, കൃഷി, അക്വാകൾച്ചർ, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളിൽ കേരളത്തിനും സീഷെൽസിനും തമ്മിൽ സഹകരിക്കാവുന്ന മേഖലകളും പുതിയ ബിസിനസ് അവസരങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. സീഷെൽസ് സർക്കാരിന്റെ പ്രതിനിധികളും കേരളത്തിലെ ബിസിനസ് സമൂഹവും തമ്മിൽ നേരിട്ടുള്ള ആശയവിനിമയത്തിനും കൂടിക്കാഴ്ച അവസരമൊരുക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് പ്രധാനമായും ചർച്ച ചെയ്തത്.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img