05:38pm 05 August 2026
NEWS
കൊല്ലത്ത് പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരനും മരിച്ചു

31/12/2024  09:35 PM IST
nila
കൊല്ലത്ത് പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരനും മരിച്ചു

കൊല്ലത്ത് പാമ്പുകടിയേറ്റ് പാമ്പുപിടിത്തക്കാരനും മരിച്ചു. ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. പാമ്പുകടിയേറ്റ് മരിച്ച ഏരൂർ തെക്കേവയൽ കോളനിയിൽ രാമചന്ദ്രൻ (65) എന്നയാളുടെ വീടിന്റെ പരിസരത്ത് പാമ്പിനായി തെരച്ചിൽ നടത്തുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് സജു രാജന് പാമ്പുകടിയേറ്റത്. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്.

കഴി‍ഞ്ഞ 24നാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് രാമചന്ദ്രൻ (65) മരിച്ചത്. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ  സജു പിടികൂടി ബന്ധിച്ചെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img