05:38am 12 November 2026
NEWS
തീരജനത പ്രബുദ്ധരാകണം ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
15/12/2025  03:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തീരജനത പ്രബുദ്ധരാകണം ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ
HIGHLIGHTS

"കടൽ" എറണാകുളത്ത് സംഘടിപ്പിച്ച സെമിനാർ ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സാബാസ് ഇഗ്‌നേഷ്യസ്, ഡോ. മധുസൂ പ്ലാസിഡ് ഗ്രിഗറി, ജോസഫ് ജുഡ് എന്നിവർ വേദിയിൽ.

പ്രബുദ്ധരാകുകയാണ് വിമോചനത്തിലേക്കുള്ള വഴിയെന്നു കോസ്റ്റൽ ഏരിയ ഡവലപ്പ്മെന്റ് ഏജൻസി ഫോർ ഡവലപ്പ്മെന്റ് (CADAL) ചെയർമാനും ആലപ്പുഴ രൂപതാ മെത്രാനുമായ ഡോ. ജെയിംസ് ആനാപറമ്പിൽ. തീരദേശവും തീര ജനത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കടലിന്റെ വാണിജ്യ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും തീരജനത പ്രബുദ്ധത കൈവരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നീല സമ്പദ് വ്യവസ്ഥയും ആഴക്കടൽ മത്സ്യബന്ധനവും: പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ എറണാകുളത്ത്  നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "കടൽ" വൈസ് ചെയർമാൻ പ്ലാസിഡ് ഗ്രിഗറി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോസഫ് ജൂഡ്, ഡയറക്ടർ ഡോ. സാബാസ് ഇഗ്നേഷ്യസ് എന്നിവർ പ്രസംഗിച്ചു.

കുഫോസ് പ്രഥമ വൈസ് ചാൻസലർ ഡോ. മധുസൂദനക്കുറുപ്പ് വിഷയാവതരണം നടത്തി. ട്രേഡ് യൂണിയൻ നേതാക്കളായ ചാൾസ് ജോർജ്, അഡ്വ. യേശുദാസ് പറപ്പിള്ളി, ജോസഫ് സേവ്യർ കളപ്പുരക്കൽ, ആന്റണി കുരിശ്ശിങ്കൽ, ജോയി സി. കമ്പക്കാരൻ, മത്സ്യമേഖലാ വിദഗ്ദരായ ഇഗ്നേഷ്യസ് മൺറോ, ഡോ. അന്റണിറ്റോ പോൾ, പി. ആർ. കുഞ്ഞച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img