10:50pm 12 September 2026
NEWS
ഖത്തറിൽ സെപ്റ്റംബർ 13 മുതൽ തീരദേശ-ദ്വീപ് ശുചീകരണ യജ്ഞം; പൊതുജനങ്ങൾക്ക് പങ്കാളികളാകാം
11/09/2026  06:21 PM IST
nila
ഖത്തറിൽ സെപ്റ്റംബർ 13 മുതൽ തീരദേശ-ദ്വീപ് ശുചീകരണ യജ്ഞം; പൊതുജനങ്ങൾക്ക് പങ്കാളികളാകാം

​ദോഹ: ഖത്തറിലെ കടൽത്തീരങ്ങളും ദ്വീപുകളും ശുചീകരിക്കുന്നതിനായി മുൻസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ക്ലീൻലിനസ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ
സെപ്റ്റംബർ 13 മുതൽ 26 വരെ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.
 രാജ്യത്തെ വിവിധ തീരദേശ മേഖലകളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പൊതുജനങ്ങളെയും മന്ത്രാലയം ക്ഷണിച്ചു.
​ഖത്തർ വിഷൻ 2030, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നിവ മുൻനിർത്തി പരിസ്ഥിതി സംരക്ഷണത്തിൽ പൊതുജന പങ്കാളിത്തവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായാണ് മന്ത്രാലയം ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.സെപ്റ്റംബർ 13ന് രാവിലെ സക്രീതിലും (Zekreet) വൈകുന്നേരം സിമൈസ്മ ഫാമിലി ബീച്ചിലും (Simaisma Family Beach) ശുചീകരണ പ്രവർത്തനങ്ങൾ നടക്കും.പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി പങ്കെടുക്കുന്നതിനായി രാവിലത്തെയും വൈകുന്നേരത്തെയും ഷിഫ്റ്റുകളായാണ് ശുചീകരണം ക്രമീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img