05:34pm 21 October 2026
NEWS
കൊച്ചിയിൽ കോസ്റ്റ് ഗാർഡിൻ്റെ 'ഡേ അറ്റ് സീ,;കേരള ഗവർണർ മുഖ്യാതിഥി


01/02/2025  04:32 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ കോസ്റ്റ് ഗാർഡിൻ്റെ ഡേ അറ്റ് സീ,;കേരള ഗവർണർ മുഖ്യാതിഥി

കൊച്ചി: കോസ്റ്റ് ഗാർഡ് സ്ഥാപക ദിനാഘോഷത്തിൻ്റെ ഭാഗമായി കൊച്ചി തീരത്ത് 'ഡേ അറ്റ് സീ' യുമായി കോസ്റ്റ് ഗാർഡിൻ്റെ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ്.ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യ അതിഥിയായിരുന്നു. ഗവർണർക്ക്  കോസ്റ്റ് ഗാർഡ് കപ്പൽ ഐ സി ജി എസ് സമർത്ഥിൽ ഗാർഡ് ഓഫ് ഹോണർ നൽകിയാണ് വരവേറ്റത്.കേരളത്തിൻ്റെയും മാഹിയുടെയും ചുമതലയുള്ള കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് മേധാവി ഡി ഐ ജി എൻ.രവിയുടെ നേതൃത്വത്തിലാണ് ഗവർണറെ സ്വീകരിച്ചത്. തുടർന്ന് നടന്ന ഡേ അറ്റ് സീ പ്രകടനത്തിൽ കോസ്റ്റ് ഗാർഡ് കപ്പലുകളായ സമർത്ഥ്, സാക്ഷം, അഭിനവ്, അർണവേഷ്, സി - 410, സി- 162 എബി ഊർജ പ്രവാഹ എന്നിവയും ഡോണിയർ, ചേതക്ക് എയർക്രാഫ്റ്റുകളും പങ്കെടുത്തു. തിരച്ചിൽ -രക്ഷാപ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണം, കടൽക്കൊള്ളക്കാരുമായി ഏറ്റുമുട്ടൽ എന്നിവ പ്രകടനങ്ങളുടെ ഭാഗമായി.കടലിൽ നിരനിരയായി കപ്പലുകൾ നീങ്ങുന്ന സ്റ്റീം പാസ്റ്റും ആകാശത്ത് എയർക്രാഫ്റ്റുകളുടെ ഫ്ലൈപാസ്റ്റും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img