
കൊച്ചി: 23 കുട്ടികളും 23 സ്ത്രീകളും ഉൾപ്പെടെ 54 യാത്രക്കാരുമായി അപകടത്തിൽപ്പെട്ട ബോട്ടിലെ മുഴുവൻ യാത്രക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്.കവരത്തിയിൽ നിന്ന് സുഹേലി പാർ ദ്വീപിലേക്ക് പോയ മുഹമ്മദ് കാസിം എന്ന ബോട്ടിനെയാണ്. യാത്രയ്ക്കിടെ കാണാതായത്.ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റ് 12 ൻ്റെ നിർദ്ദേശപ്രകാരം കോസ്റ്റ് ഗാർഡ് കപ്പൽ സാക്ഷം നടത്തിയ തെരച്ചിലിൽ 14 ന് രാത്രിയാണ് ബോട്ടിനെ കണ്ടെത്തുന്നത്.കപ്പലിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡ് സാങ്കേതിക സംഘത്തിൻ്റെ പരിശോധനയിൽ ബോട്ടിൻ്റെ എൻജിൻ ക്രാങ്ക് കെയ്സ് തകർന്നതായി സ്ഥിരീകരിച്ചു. തുടർന്ന് ബോട്ടിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും കപ്പലിലേക്ക് മാറ്റി. ജലാംശം നഷ്ടപ്പെട്ട രണ്ട് യാത്രക്കാർക്ക് പ്രാഥമിക ശുശ്രുഷ നൽകി. ലക്ഷദ്വീപ് ഭരണകൂടം ഏർപ്പാടാക്കിയ മറ്റൊരു ബോട്ടിലേക്ക് മാറ്റിയ യാത്രക്കാരെ 15ന് രാവിലെ സുരക്ഷിതമായി കവരത്തി ദ്വീപിൽ എത്തിച്ചു.









